Chapter Title : റോക്കി 4 [സാത്യകി]
അവൾ പറയുന്നത് കേട്ട് നിൽക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല..
'ലച്ചു ഞാൻ നിന്നെ ഓർക്കാഞ്ഞിട്ടോ അവളെ ഹെർട്ട് ചെയ്യാനോ അല്ല.. പറ്റിപ്പോയി.. '
'ഞാൻ എന്താ നിനക്കിട്ടു ഒന്ന് തരാത്തത് എന്നറിയാമോ..? നിന്നെ തൊടാൻ പോലും എനിക്കിപ്പോ അറപ്പാണ്.. നിന്നെ ഓർത്താണല്ലോ ഞാൻ ഇത്രയും നാൾ കഴിഞ്ഞത് എന്നോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ വെറുപ്പാണ്... '
ലച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു
'ഞാൻ നിന്നോട് പറഞ്ഞതല്ലേ എന്റെ എക്സ്കളെക്കാൾ ഒക്കെ നീയാണ് എനിക്ക് ഫേവ് ആയിരുന്നത് എന്ന്... എന്നിട്ട് എങ്ങനെ നിനക്ക് എന്നോട് ഇത് ചെയ്യാൻ തോന്നി.. നവനീത് ഒന്നും എന്നോട് ചെയ്തത് ഒരു ചതിയെ അല്ല... നീ എന്നോട് ചെയ്തതാണ് ശരിക്കുള്ള ചതി. എന്റെ ലൈഫ് നശിപ്പിച്ചവൻ ആണ് നീ... നിന്നെയാണ് ഇപ്പോൾ ഈ ലോകത്തിൽ എനിക്ക് ഏറ്റവും വെറുപ്പ്.... നീ എവിടെ എങ്കിലും പോയി ഒന്ന് ചത്തു തരുമോ...? അങ്ങനെ എങ്കിലും എനിക്ക് കുറച്ചു ആശ്വാസം കിട്ടട്ടെ....'
ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയിൽ നിന്ന് ഏറ്റവും വെറുക്കപ്പെട്ടവൻ ആയി ഞാൻ മാറി. അവളെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. കുറ്റം എല്ലാം എന്റെ ആയിരുന്നു. അവൾ എന്നെ ശപിച്ചു ഇറങ്ങി പോകുന്നത് വരെ ഞാൻ എങ്ങനെ രണ്ട് കാലിൽ നിന്നെന്നു എനിക്ക് ഉറപ്പില്ല. അവൾ പോയി കഴിഞ്ഞു ഞാൻ തളർന്നു സോഫയിൽ ഇരുന്നു.. കുറച്ചു നേരത്തേക്ക് എനിക്ക് ശ്വാസം കിട്ടിയില്ല.. ഈ കുറ്റബോധവും പ്രഷറും എനിക്ക് താങ്ങാൻ പറ്റാതെ ആയി. ഞാൻ ഫ്രിഡ്ജ് തുറന്നു ഡ്രിങ്ക്സ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി.. എല്ലാം ഏറെക്കുറെ കാലിയാണ്. ഇതൊന്നും മതിയാവില്ല എന്റെ ഉള്ളിനെ തണുപ്പിക്കാൻ..
പെട്ടന്ന് ഏതോ ഉൾവിളിയിൽ ഞാൻ കോളേജിൽ ഉള്ള സനീഷിന്റെ നമ്പർ തിരഞ്ഞു വിളിച്ചു. കഞ്ചാവിന്റെ ഡീലിങ്ങ്സ് ഒക്കെ ഉള്ളവനാണ്. എന്നെ വലിയ കാര്യമാണ്. അപ്പോൾ അവനെ മുട്ടിയാൽ തല പെരുപ്പിക്കാൻ എന്തെങ്കിലും കിട്ടും.. ഞാൻ കോൾ ചെയ്തു
'റോക്കി ഭായ്.... എവിടാ....?
അവൻ കോൾ എടുത്ത ഉടനെ ചോദിച്ചു
'എനിക്ക് അത്യാവശ്യം ആയിട്ട് സാധനം വേണം..' നീ എവിടാ...?
ഞാൻ മുഖവുര ഇല്ലതെ കാര്യത്തിലേക്ക് കടന്നു
ആദ്യമായ് വാങ്ങുന്ന കൊണ്ടും എന്റെ വെപ്രാളം കൊണ്ടും അവനൊരു പന്തികേട് ഫീൽ ചെയ്തിരുന്നു. പക്ഷെ എന്നോടുള്ള വിശ്വാസത്തിനു പുറത്ത് അവൻ സാധനം നൽകാം എന്നേറ്റു. ഞാൻ ബൈക്ക് എടുത്തു അവനുള്ള സ്ഥലത്തേക്ക് പോയി. ഒരു മുറുക്കാൻ കടയുടെ സൈഡിൽ ഒരു ആക്റ്റീവയിൽ ആയിരുന്നു അവൻ. കടയുടെ മറവിലേക്ക് പോയി സാധനം എന്റെ കയ്യിൽ തന്നിട്ട് അവൻ എന്നോട് ഇവിടുന്ന് വിട്ടോളാൻ പറഞ്ഞു. അവൻ പറഞ്ഞത് അനുസരിച്ചു അവിടെ അടുത്ത് സ്റ്റാൻഡിനു കുറച്ചു പിന്നലായി ഒരു പാറക്കുളം ഉണ്ട്.
💬 Comments
View all comments