0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 19297

എന്തൊരു മൈരാണിത്....

ബട്ട്‌ ഞാൻ പ്രതീക്ഷിച്ചതിലും വളരെ വളരെ പെട്ടന്ന് അവൾ വീടിന് മുന്നിൽ വന്നു. ഇത്ര അടുത്ത് നിന്നാണോ അവൾ വിളിച്ചത്..? എനിക്ക് എന്തോ പന്തികേട് പോലെ തോന്നി

'നീ എപ്പോ വന്നു...?

ഞാൻ ഒരു സുഖവിവരം തിരക്കി

'നിനക്ക് എന്ത് പറ്റി...?

എന്റെ സുഖാന്വേഷണം വക വയ്ക്കാതെ അവൾ എന്നെ തറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു. എന്തോ ഒരു വല്ലായ്മ എന്റെ മുഖത്ത് ഉണ്ടായിരുന്നു. എന്തോ കള്ളത്തരം പോളിയാൻ പോകുന്നതിന് മുമ്പ് ഉണ്ടാകുന്ന വെപ്രാളം നിറഞ്ഞ ഭാവം..

'ഏയ്‌ ഒന്നുമില്ല...'

ഞാൻ ഒന്നുമില്ല എന്ന മട്ടിൽ നിന്നു.. അവളുടെ കണ്ണുകൾ എന്റെ കഴുത്തിലെക്ക് വന്നു. കോപ്പ്... വീട് മുഴുവൻ അരിച്ചു പെറുക്കാൻ നടന്നപ്പോൾ സ്വന്തം നെഞ്ചത്ത് കൃഷ്ണ തന്ന മാല തൂങ്ങി കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ല. ലക്ഷ്മി ശ്രദ്ധയോടെ എന്റെ നേർക്ക് ചുവടുകൾ വച്ചു.. ഒരടി ഞാൻ പ്രതീക്ഷിച്ചു നിന്നു..

'നീ കൃഷ്ണ ആയിട്ട് എന്താ..?

അവളത് ചോദിക്കും എന്ന് എനിക്ക് എങ്ങനെയോ നേരത്തെ തോന്നിയിരുന്നു

'ഞാനും കൃഷ്ണയും തമ്മിൽ...?

ഞാൻ ഒരവസാന ശ്രമം നടത്തി

'നീ ഒന്നും മറച്ചു വയ്ക്കണ്ട.. ഇന്നലെ വന്നപ്പോൾ തൊട്ട് അവൾക്ക് ഒരു മാറ്റം ഉള്ളത് പോലെ തോന്നിയിട്ടുണ്ട്.. ഇപ്പോൾ തിരിച്ചു വന്നപ്പോ എനിക്ക് അത് ഏറെക്കുറെ കൺഫോമായി. അത് നിന്റെ വായിൽ നിന്ന് അറിയാനാണ് നേരിട്ട് ഇവിടേക്ക് വന്നത്.. ഇനിയിപ്പോ നീ പറയണ്ട. നിന്റെ കഴുത്തിൽ തൂങ്ങി കിടക്കുന്നുണ്ടല്ലോ എല്ലാം..'

'ഇത്... അവളെനിക്ക് ഗിഫ്റ്റ് തന്നതാ ക്രിസ്തുസ് ഫ്രണ്ട്..'

'മതി.. അത് അവൾ ഞങ്ങളെ ഒന്ന് തൊടീക്കുക പോലും ചെയ്യാത്ത ഒന്നായിരുന്നു. അത് നിനക്ക് തന്നിട്ട് പോകണം എങ്കിൽ നീ അവളുമായി എന്തോ റിലേഷൻ ഉണ്ടാക്കി... സത്യം പറ.. നിങ്ങൾ തമ്മിൽ പ്രേമത്തിൽ ആണോ..? അതോ എന്നെ പോലെ എന്റെ അനിയത്തിയെയും നീ വച്ചോണ്ട് ഇരിക്കുവാണോ..?

അലറി കൊണ്ട് അവൾ ചോദിച്ചു.. എന്റെ ഉള്ളിൽ തികട്ടി വന്നിരുന്ന വാക്കുകൾ എല്ലാം അലർച്ചയിൽ ഇല്ലതെ ആയി

'ലച്ചു മനഃപൂർവം അല്ല... ടൂറിനു ഇടയിൽ അറിയാതെ പറ്റി പോയതാണ്.. നതിങ് സീരിയസ്..'

മൈര് ഇപ്പോൾ ഇവളോട് എന്ത് പറഞ്ഞാലും അബദ്ധം ആകും

'നിനക്ക് എല്ലാത്തിനും ഒരു കാരണമുണ്ടല്ലോ... നിന്റെ ഇഷാനി എവിടെ..? അവളോടുള്ള പ്രേമം ഒക്കെ ആവിയായോ...? ഓഹ് ലെറ്റ്‌ മീ ഗസ്.. അവളിപ്പോ നിന്നോട് മിണ്ടുന്നില്ല. അപ്പോൾ നിനക്ക് ടൈം പോകാൻ ഒരാൾ വേണമല്ലോ... ഇഷാനി മിണ്ടുമ്പോ നിനക്ക് ഡമ്പ് ചെയ്യാൻ വേണ്ടി മാത്രം ഒരു സാധനം.. അതല്ലേ ഇപ്പോൾ അവൾ....? നിനക്ക് നശിപ്പിക്കാൻ ഞങ്ങളുടെ ജീവിതം മാത്രമേ കിട്ടിയൊള്ളോ....?

അവളെന്നെ രണ്ടെണ്ണം അടിച്ചിരുന്നു എങ്കിൽ എനിക്ക് അത്രക്ക് എങ്കിലും ഒരു ആശ്വാസം ആയേനെ. പക്ഷെ

💬 Comments

View all comments