Chapter Title : റോക്കി 4 [സാത്യകി]
ഇപ്പോൾ ബസ് ഒക്കെ കണക്കാ ഈ സമയം. പോരാത്തതിന് നീ ഡ്രിങ്കും. ഇപ്പോൾ നീ പോകണ്ട..'
'ഞാൻ പോകും..'
എന്നെ തള്ളി മാറ്റിയിട്ടു മുന്നിലേക്ക് പോകാൻ നിന്ന അവളെ ഞാൻ തടഞ്ഞു കെട്ടി വരിഞ്ഞു താഴെ ഇരുത്തി.
'എന്റെ പൊന്ന് ഇഷാനി അല്ലേ.. ചുമ്മാ ബഹളം ഉണ്ടാക്കാതെ..'
'എനിക്ക് പോണം. നിന്റെ അടുത്ത് എനിക്കിനി നിക്കണ്ട..'
'ഒരുമ്മ തരാത്തതിന് ആണ് ഈ പിണങ്ങി പോകുന്നത്.. അപ്പോൾ തന്നെ അറിയാമല്ലോ നീയെത്ര കിറുങ്ങി ആണ് നിൽപ്പെന്ന്..'
ഞാൻ പറഞ്ഞു
'പോകും.. നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല..'
ഇഷാനി കുട്ടികളെ പോലെ ചിണുങ്ങി പറഞ്ഞു
'ഇഷ്ടം ഇല്ലെന്നോ....? നീ ഇപ്പോൾ ഡ്രങ്ക് ആയ കൊണ്ടല്ലേ.. അല്ലേൽ നിന്നെ ഞാൻ ഇപ്പോൾ കടിച്ചു തിന്നേനെ.. അത്രക്ക് ഇഷ്ടം ആ..'
'നീ ഒന്നും പറയണ്ട. ഞാൻ പോകും..'
ഇഷാനി എന്റെ കയ്യിൽ കിടന്നു കുതറാൻ ശ്രമിച്ചു
'ശരി.. ഉമ്മ തരാം.. ഒരൊറ്റ തവണ.. പക്ഷെ അത് പറഞ്ഞു നാളെ എന്നെ തിന്നാൻ വരരുത്..'
ഒടുവിൽ ഞാൻ സമ്മതിച്ചു കൊടുത്തു
'ഇല്ല.. സത്യം...'
അവൾ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്ക് കൂടുതൽ അടുത്തു.. കണ്ണുകൾ അടച്ചു അവൾ ചുംബനത്തിനായി കാത്തിരുന്നു.. എന്റെ മനസ്സ് വല്ലാത്തൊരു ആശങ്കയിൽ ആയിരുന്നു. ഇവൾ മുഴുവൻ ബോധത്തിൽ അല്ല ഇപ്പോൾ. ഇപ്പോൾ ഇവൾ പറയുന്നത് കേട്ട് കിസ്സ് അടിച്ചാൽ അതൊരു തരത്തിൽ ചതിയാണ്.. അതറിയാമെങ്കിലും ഈ ഒരു അവസ്‌ഥയിൽ എനിക്ക് പോലും കണ്ട്രോൾ പോകുന്ന പോലെ.. ഞാൻ അവളുടെ തലയിൽ മെല്ലെ പിടിച്ചു മുഖം എന്നിലേക്ക് അടുപ്പിച്ചു.
💬 Comments
View all comments