0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.8K

അവൾ അനുസരണയോടെ കണ്ണടച്ചു എന്റെ നേർക്ക് നീങ്ങി വന്നു.. കണ്ണിന് തൊട്ട് താഴെയായി കവിളിൽ ഒരുമ്മ... ഇഷാനിക്ക് ജീവിതത്തിൽ ആദ്യമായ് കിട്ടുന്ന ചുംബനം

ഉമ്മ കിട്ടി കഴിഞ്ഞു അവൾ കണ്ണ് തുറന്നു. ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. അവളുടെ മുഖത്ത് എന്തോ ഒരു നിരാശ ഉണ്ടായിരുന്നു.. അതെന്തിനാണ് എന്നെനിക്ക് മനസിലായില്ല

'കിട്ടിയില്ലേ...?

ഞാൻ ചോദിച്ചു

'ഇങ്ങനെ അല്ല..'

അവൾ ഉദ്ദേശിച്ചത് ഇതല്ല എന്ന് അവൾക്ക് പറയണം എന്നുണ്ട്.. പക്ഷെ അതെങ്ങനെ പറയണം എന്ന് അവൾക്ക് നിശ്ചയം ഇല്ലായിരുന്നു

'ഉമ്മ അല്ലേ ചോദിച്ചത്.. അത് തന്നല്ലോ..'

ഞാൻ പറഞ്ഞു

'ഇത് പോലെ അല്ല.. ഇന്ന് പാർക്കിൽ വച്ചു ആ പിള്ളേർ കിസ്സ് ചെയ്തില്ലേ..? അത് പോലെ വേണം..'

അവൾ ചെറിയൊരു നാണത്തോടെ പറഞ്ഞു

'ഓ.. അപ്പോൾ അവിടുന്നാണോ ഈ ഉമ്മയുടെ പൂതി കിട്ടിയത്..? അതിനി പിന്നെ തരാം..'

'നോ.. ഇപ്പോൾ.... ഞാൻ അതാ ചോദിച്ചേ..'

അവൾ പിന്നെയും വാശി പിടിക്കാൻ തുടങ്ങി

' ഇഷാനി വാശി പിടിക്കല്ലേ.. അതിപ്പോ നടക്കില്ല..'

ഞാൻ പറഞ്ഞു

' അപ്പോൾ നീ തരില്ല...?

അവൾ എന്തോ ഉറപ്പിച്ച മട്ടിൽ എന്നോട് ചോദിച്ചു

'ഇപ്പോൾ എന്തായാലും ഇല്ല..'

ഞാനും ഉറച്ച മറുപടി കൊടുത്തു

എന്റെ മറുപടി കിട്ടിയതും ഇഷാനി എന്റെ മുഖത്ത് രണ്ട് കൈയും ചേർത്ത് പിടിച്ചു അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു.. എനിക്ക് എന്തെങ്കിലും മനസിലാകുന്നതിനു മുമ്പ് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ തൊട്ടു. ഇഷാനി എന്റെ മുഖം കൂടുതൽ അവളിലേക്ക് അമർത്തി.. ഞങ്ങളുടെ ചുണ്ടുകൾ ഒട്ടിച്ചു വച്ചത് പോലെ തൊട്ടിരുന്നു..

💬 Comments

View all comments