0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.8K

ഒന്ന് എതിർക്കാൻ പോലും സാധിക്കാത്ത വിധം ഞാൻ നിസ്സഹായനായിരുന്നു.. നെഞ്ചിൽ ഒരു പൂത്തിരി വിടരുന്ന പോലെ ഒരു ഫീൽ... ശരീരം അപ്പൂപ്പൻ താടി പോലെ ഭൂമിയിൽ നിന്നും ഭാരമില്ലത്തെ ഉയരുന്നത് പോലെ... നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന ഒരു ചുംബനം എന്റെ തലച്ചോറിലെ സകലമാന ചിന്തകളുടെയും അടിവേര് പിഴുതെറിഞ്ഞു ഉള്ള് ശൂന്യമാക്കി...

എന്റെ ചുണ്ടിൽ നിന്ന് അവൾ ചുണ്ടുകൾ പിൻവലിക്കുമ്പോളും ഞാൻ ബോധമണ്ഡലത്തിൽ എത്തിയിരുന്നില്ല.. നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന, തീർത്തും അവിചാരിതമായ ഒരു ചെറിയ ചുംബനത്തിന് എന്ത് കൊണ്ടാണ് ഞാൻ ഇത്രയും ഫീലടിക്കുന്നത്...? ഒരുപക്ഷെ നാളുകളായി ഞാൻ ഒരുപാട് മോഹിച്ച കാര്യം പെട്ടന്ന് സംഭവിച്ചപ്പോൾ ഉണ്ടായ വികാരവേലിയേറ്റം ആയിരിക്കും...

'നിനക്കല്ലേ തരാൻ മടി.. എനിക്ക് തരാമല്ലോ...!

അവൾ കള്ളച്ചിരിയോടെ പറഞ്ഞു

'എന്ത്.. പണിയാണ് കാണിച്ചേ... ഞാൻ ആകെ...'

ഞാൻ പെട്ടന്ന് തിരിച്ചു വന്നു

' പേടിച്ചു പോയോ മോൻ..?

അവൾ എന്നെ കളിയാക്കി ചോദിച്ചു

'നാളെ കാണുമ്പോൾ ഇങ്ങനെ തന്നെ ഈ ചിരി കണ്ടാൽ മതി.. അപ്പോൾ ഇനി തനി സ്വഭാവം കാണിച്ചാൽ ഞാൻ കാലേ വാരി അടിക്കും..'

ഞാൻ പറഞ്ഞു

'നോ പ്രോബ്ലം മാൻ... ഞാൻ ഒന്നൂടി തരട്ടെ... ഏഹ്...'

അവൾ കുഴഞ്ഞ ശബ്ദത്തിൽ ചിരിച്ചു കൊണ്ട് ചോദിച്ചു

'നീ ഓവർ ആണ്. വൻ ഓവർ.. ജാക്കറ്റ് എടുത്തിട്.. മഴ ഒന്നും കഴിയണ്ട, നിന്നെ ഇപ്പോൾ തന്നെ കൊണ്ട് വിടാം..'

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. അവൾ പെട്ടന്ന് എന്റെ മടിയിലേക്ക് തല വച്ചു കിടന്നു

'അയ്യോ എണീക്കല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതാ.. എനിക്ക് തല

💬 Comments

View all comments