Chapter Title : റോക്കി 4 [സാത്യകി]
വേദനിക്കുന്നു.. ഞാൻ ഒന്ന് മയങ്ങട്ടെ... നീ മഴ തോരുമ്പോൾ വിളിക്ക്..'
അതും പറഞ്ഞു അവൾ കണ്ണടച്ചു എന്റെ മടിയിലേക്ക് തല വച്ചു ചുരുണ്ടു കൂടി കിടന്നു
'ഉറങ്ങാൻ ആണേൽ ദേ കട്ടിലിൽ പോയി കിടന്നോ..'
'വേണ്ട.. ഞാൻ ഇവിടെ കിടന്നോളാം..'
അവൾ കണ്ണടച്ചു കൊണ്ട് തന്നെ പറഞ്ഞു. ഞാൻ പിന്നെയും പറഞ്ഞെങ്കിലും അവളുടെ മറുപടിയുടെ കനം കുറഞ്ഞു വന്നു. അവൾ പതിയെ ഉറക്കം പിടിച്ചു. മഴയുടെ ഇരമ്പൽ അപ്പോളും കേൾക്കാം.. ഉടനെ ഒന്നും തോരുന്ന ലക്ഷണമില്ല.. ഞാൻ മെല്ലെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.. ഞാൻ ചിന്തിച്ചത് മുഴുവൻ കുറച്ചു മുമ്പ് നടന്ന ചുംബനത്തെ കുറിച്ച് ആയിരുന്നു.. എന്റെ ചിന്തകളിൽ ആ ഓർമ വീണ്ടും വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു.. ആ സുഖലോലുപതയിൽ മുഴുകി ഞാനും ഉറക്കത്തിലേക്ക് വീണു..
മഴ തോർന്നത് ആ ഉറക്കത്തിൽ ഞാൻ അറിഞ്ഞില്ല. ഉണർന്നപ്പോൾ ക്ലോക്കിൽ സമയം രണ്ടര. ഇഷാനിയെ ചെറുതായ് ഒന്നു മുട്ടി വിളിച്ചെങ്കിലും അവൾ അനക്കമില്ലാതെ ഉറക്കം തുടർന്നു. ഇനിയിപ്പോ ഈ നേരത്ത് അവളെ എഴുന്നേൽപ്പിച്ചു വീട്ടിൽ കൊണ്ട് പോയി വിടുന്നത് ഓർത്തപ്പോ തന്നെ എനിക്കും മടുപ്പടിച്ചു. അവളെ മെല്ലെ കൈകളിൽ എടുത്തു ഞാൻ കട്ടിലിൽ കിടത്തി. ഞാൻ കരുതിയതിലും ഭാരം ഉണ്ട് ഇവൾക്ക്. അവളെ ശരിക്കും പുതപ്പിച്ചു കഴിഞ്ഞു ഞാൻ സോഫയിൽ വന്നു കിടന്നു. നല്ല ഉറക്കം വരുന്ന സമയം ആയത് കൊണ്ട് അവിടെ കിടന്നു ഞാൻ പെട്ടന്ന് ഉറക്കം പിടിച്ചു
നേരം പുലരുമ്പോളുള്ള പ്രകൃതിയുടെ നൈസർഗികമായ ഒരു സംഗീതം ഉണ്ടല്ലോ.. അത് കേട്ടാണ് ഇഷാനി ഉണർന്നത്. കണ്ണ് തിരുമ്മി തുറന്നപ്പോൾ
💬 Comments
View all comments