Chapter Title : റോക്കി 4 [സാത്യകി]
കൊണ്ട് സീരിയസ് ആയി എന്തെങ്കിലും സംസാരിപ്പിക്കാതെ എനിക്ക് മനസമാധാനം കിട്ടില്ല. പക്ഷെ ഞാൻ ചോദിച്ചതിന് ഒരു നോട്ടം മാത്രം നൽകി അവൾ നടന്നു നീങ്ങി
'ഞാൻ അതൊന്നും കാര്യമായി എടുത്തിട്ടില്ല.. ഫിറ്റ് ആയപ്പോൾ വരുന്ന ലൂസ് ടോക്ക് പോലെയേ കണ്ടിട്ടുള്ളു...'
ഞാൻ വീണ്ടും ശ്രമിച്ചു. ഇത്തവണ അവൾ കേൾക്കാത്ത രീതിയിൽ നടന്നു പോയി. എന്റെ വാശി ഇരട്ടിയായി. ഇവളെ കൊണ്ട് മിണ്ടിച്ചിട്ട് തന്നെ ബാക്കി കാര്യം
'പക്ഷെ ആ കിസ്സ്... അത് ഞാൻ ശരിക്കും സീരിയസ് ആയാണ് എടുത്തത്...'
ഞാൻ ഒരു വഷളൻ രീതിയിൽ പറഞ്ഞു. പെട്ടന്ന് ബ്രേക്ക് ഇട്ടത് പോലെ ഇഷാനി നിശ്ചലയായി. എന്താണ് പറഞ്ഞത് എന്നുള്ള ഭാവത്തിൽ അവൾ ഒരല്പം സീരിയസ് ആയിട്ട് എന്നെ നോക്കി
'ദാറ്റ് വാസ് ഗുഡ്..'
ഞാൻ പിന്നെയും ചൊറിയാൻ ശ്രമിച്ചു
'എന്താ നീ ഉദ്ദേശിക്കുന്നത്..?
ഇഷാനി മുഖം കുറച്ചു കൂടെ ഗൗരവത്തിൽ ആക്കി എന്റെ അടുത്തേക്ക് വന്നു
'ഇന്നലത്തെ കാര്യം തന്നെ.. അത് മറന്നു പോകാനുള്ള കിക്കൊന്നും നിനക്ക് ഇല്ലായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്..'
'ഇന്നലത്തെ എന്ത് കാര്യം..?
അവൾ വീണ്ടും ഗൗരവത്തിൽ ശബ്ദം ഉയർത്തി ചോദിച്ചു
'ഉമ്മ വച്ചത് മറന്നോ..? അതും നീ നിർബന്ധിച്ചിട്ടാണ്.. എന്റെ ഭാഗത്തു നിന്നല്ല വന്നത്..'
ഞാൻ ഒരു ചെറിയ ചിരിയോടെ പറഞ്ഞു
'അർജുൻ... നീ വെറുതെ ഇല്ലാത്തത് പറഞ്ഞു ഉണ്ടാക്കരുത്..'
ഇഷാനി എനിക്ക് നേരെ കൈ ചൂണ്ടി സംസാരിച്ചു
'ഇല്ലാത്തതോ..? നിനക്ക് അത് നല്ല ഓർമ ഉണ്ടെന്ന് എനിക്ക് അറിയാം.. നിന്റെ ഈഗോ കാരണം സമ്മതിച്ചു തരാത്തത് ആണ്..'
'നോ.. നോ...
💬 Comments
View all comments