0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.9K

നോ...'

ഇഷാനി പൊട്ടിത്തെറിച്ചത് പോലെ അലറി

'നീ പൊട്ടിത്തെറിച്ചിട്ട് ഒന്നും കാര്യമില്ല. അത് നടന്നതാണ്.. നിനക്ക് അത് ഓർമയും ഉണ്ട്..'

ഞാൻ കുറച്ചു സീരിയസ് ആയി പറഞ്ഞു

'ഇനഫ്.. നീ ഇനി മേലാൽ എന്നോട് സംസാരിക്കാൻ വരരുത്..'

ഇഷാനിയുടെ കണ്ണുകൾ ഒക്കെ ചുവന്നു

'ഓ ഇപ്പോൾ അങ്ങനെ ആയോ.. നീ തന്നെ കുറെ കെഞ്ചിയിട്ടാണ് ഉമ്മ കിട്ടിയത്.. അതും നീ ആയിരുന്നു എന്നെ ബലമായി പിടിച്ചു ഉമ്മ വച്ചത്.. അത് പറയുമ്പോ എന്നോട് ചാടി കടിക്കാൻ വരുന്നത് എന്തിനാ..?

ഞാൻ ചിരിച്ചു കൊണ്ടാണ് അത് ചോദിച്ചത്. പക്ഷെ അവളുടെ മനസ്സിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഊഹിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിന് മറുപടിയായി 'നോ' എന്നലറിയതിനൊപ്പം അവളുടെ കൈകൾ എന്റെ കവിളിൽ പതിഞ്ഞു.. വേദനിച്ചോ എന്ന് ചോദിച്ചാൽ ഇല്ല.. പക്ഷെ അവളുടെ ആ പ്രതികരണത്തിന്റെ രീതി എന്നെ വേദനിപ്പിച്ചു

'ഇപ്പോൾ എന്ത് ചെയ്തിട്ടാണ് എന്നെ തല്ലിയത് എന്ന് പറയാമോ..?

തല്ലിയിട്ട് തിരികെ പോകാൻ തുടങ്ങിയ അവളെ ഞാൻ തടഞ്ഞു നിർത്തി ചോദിച്ചു. ഉത്തരം നൽകാതെ പോകാനാവില്ല എന്ന് തോന്നിയപ്പോൾ അവൾ പറഞ്ഞു

'നീ ഒരു വൃത്തികെട്ടവൻ ആണ്.. നീ പറയുന്നത് കള്ളമാണ്.. ഇനി എന്നെക്കുറിച്ച് നീ സംസാരിക്കരുത്..'

'ഓ ഇപ്പോൾ ഞാൻ വൃത്തികെട്ടവൻ ആയോ..? ഞാൻ ബലം പിടിച്ചില്ലായിരുന്നു എങ്കിൽ ഇന്നലെ എനിക്ക് മുമ്പിൽ തുണി അഴിച്ചേനെ നീ.. എന്നിട്ട് നീ വലിയ പതിവ്രത കളിക്കുന്നോ..?

എനിക്കും ദേഷ്യം വന്നു. എന്റെ മനസിൽ വന്നത് ബുദ്ധി കൊണ്ട് എഡിറ്റ്‌ ചെയ്യാതെ ഞാൻ വിളിച്ചു പറഞ്ഞു. അതിനവൾ എങ്ങനെ പ്രതികരിക്കും

💬 Comments

View all comments