Chapter Title : റോക്കി 4 [സാത്യകി]
എന്ന് എനിക്ക് അറിയാമായിരുന്നു.. അവളുടെ കൈകൾ ഉയർന്നപ്പോൾ തന്നെ എനിക്ക് അത് തടയാമായിരുന്നു.. ഞാനത് ചെയ്തില്ല. രണ്ടാം തവണ അവളുടെ കൈകൾ എനിക്ക് മേൽ പതിഞ്ഞു.. ഇത്തവണ എനിക്ക് വേദനിക്കുകയല്ല, അരിശം കയറുകയാണ് ഉണ്ടായത്. എന്നിൽ നിന്നും പോവാൻ തുടങ്ങിയ ഇഷാനിയെ ഞാൻ ബലമായി ചുറ്റിപ്പിടിച്ചു
'രണ്ട് തവണയും നീയെന്നെ കൈ നീട്ടി അടിച്ചപ്പോ അനങ്ങാതെ നിന്നത് എന്റെ ഭാഗത്തു തെറ്റ് ഉള്ളത് കൊണ്ടോ, ഞാൻ ഒരു ഉണ്ണാക്കൻ ആയത് കൊണ്ടോ അല്ല.. നിന്നോട് ഇഷ്ടം ഉള്ളത് കൊണ്ടാണ്..'
എന്റെ കൈകൾ അവളുടെ മുതുകിൽ വരിഞ്ഞു മുറുകി. അവൾക്ക് അനങ്ങാൻ പറ്റാതെയായി.. അവളുടെ കണ്ണിലെ രോഷം ഒക്കെ പെട്ടന്ന് അണഞ്ഞു.. ഇപ്പോൾ അതിൽ ഒരു പെണ്ണിന്റെ നിസ്സഹായത മാത്രം..
'എന്തായാലും രണ്ടടി കിട്ടിയത് അല്ലേ അത് ചുമ്മാതെ ആവണ്ട..'
ഒന്ന് എതിർക്കാൻ പോലും ഇഷാനിക്ക് അവസരം കൊടുക്കാതെ അവളുടെ ചുണ്ടുകൾ ഞാൻ കവർന്നെടുത്തു.. ഇഷാനി ചുണ്ടുകൾ തുറക്കാതെ കൂട്ടിപ്പിടിച്ചു എങ്കിലും അത് തന്നെ എനിക്ക് ധാരാളം ആയിരുന്നു. എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ ഇഴഞ്ഞു.. ഇഷാനി പ്രതിരോധിക്കാൻ മാക്സിമം ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. ഒടുവിൽ അവളുടെ പ്രതിരോധം ഇല്ലാതെ ആയി.. വാടിയ പൂവിനെ പോലെ അവളെന്റെ കൈകൾക്ക് ഉള്ളിലായി. പക്ഷെ അപ്പോളും അവളുടെ ചുണ്ടുകൾ ബലം പിടിച്ചു തന്നെ നിന്നിരുന്നു..
കുറച്ചു സെക്കന്റ്‌കൾ മാത്രമേ എന്റെ പരാക്രമം നീണ്ടു നിന്നുള്ളു. പക്ഷെ അത് ഒരിക്കലും ഞാൻ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ആയിരുന്നു. അപ്പോളത്തെ ദേഷ്യത്തിൽ പെട്ടന്ന് സംഭവിച്ചു പോയതാണ്.. അതും അവളുടെ ഉള്ളിൽ എന്നോട് ഇഷ്ടം
💬 Comments
View all comments