Chapter Title : റോക്കി 4 [സാത്യകി]
പറയുന്നതിന് മുമ്പ് അവൾ ഒരല്പം പിന്നിലേക്ക് നീങ്ങി ഇരുന്നു..
'അർജുൻ നമ്മളിനി സംസാരിക്കുന്നത്... അത്.. അത് എനിക്ക് ബുദ്ധിമുട്ട് ആണ്..'
'എന്താ നിനക്ക് പറ്റിയത്.. ഞാനിനി ആ കാര്യം എടുത്തു ഇടില്ല.. പ്രോമിസ്..'
'നീ പറഞ്ഞത് സത്യം ആണ് അർജുൻ.. ഞാനൊരു വൃത്തികെട്ടവൾ ആണ്.. നീ എന്റെ അടുത്ത് ഇനി സംസാരിക്കുമ്പോ എല്ലാം എനിക്ക് അത് വീണ്ടും വീണ്ടും ഓർമ വരും..'
അവൾ നിസ്സംഗതയോടെ പറഞ്ഞു
'എന്റെ പൊന്ന് ഇഷാനി, ഞാൻ അത് ആ ദേഷ്യത്തിൽ പറഞ്ഞത് അല്ലേ നീ പറഞ്ഞതിന്റെ ബാക്കി.. അത് നീ സീരിയസ് ആയി എടുക്കാതെ..'
'അല്ല.. നീ അങ്ങനെ ആയിരിക്കും പറഞ്ഞത്. പക്ഷേ അതാണ് സത്യം. ഞാനൊരു വൃത്തികെട്ടവൾ ആണ്. അതെത്രയായാലും എന്നിൽ നിന്ന് പോവില്ല. പ്ലീസ് ലീവ് മീ അലോൺ...'
അവൾ ഒരു അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു
'ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഇത്ര ഫീൽ ആയോ..? അത്രക്ക് ഒക്കെയേ ഉള്ളായിരുന്നോ നമ്മൾ....?
ഞാൻ അത് ചോദിച്ചപ്പോൾ എന്റെ ശബ്ദം ഇടറി....
'നിനക്കെന്നെ ഒത്തിരി ഇഷ്ടം ആണെന്ന് എനിക്കറിയാം... അത് കൊണ്ട് ഞാൻ ഒരു കാര്യം നിന്നോട് ചോദിക്കുവാ.. എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.. നമ്മളിനി പഴയ പോലെ ആവില്ല.. സോറി.. അതൊരിക്കലും നിന്റെ തെറ്റല്ല...'
അത്രയും പറഞ്ഞിട്ട് അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പോയി.. എനിക്ക് എന്താ പറയേണ്ടത് എന്നും എന്താ ചെയ്യേണ്ടത് എന്നും അറിയില്ലായിരുന്നു.. അപ്പോളത്തെ മൂഡിൽ അവൾ അങ്ങനെ പറഞ്ഞത് ആകും എന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു.. അവൾ എല്ലാം മറന്നു എന്നോട് മിണ്ടുമെന്ന് ഞാൻ
💬 Comments
View all comments