0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 141.1K

വിശ്വസിച്ചു.. പക്ഷെ ആ വിശ്വാസം തെറ്റായിരുന്നു.. അവൾ പിന്നീട് ഒരിക്കലും എന്നോട് മിണ്ടിയില്ല..

ഞങ്ങൾക്ക് ഇടയിൽ ഉള്ള അകൽച്ച എല്ലാവരും ശ്രദ്ധിച്ചിരുന്നു. പഴയത് പോലെ കഥകൾ പലതും ഉണ്ടായി. എന്നോട് പലരും വന്നു ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് തിരക്കുക പോലും ചെയ്തു. കൃഷ്ണ പോലും ഒരിക്കൽ അത് ചോദിച്ചു

'ഇഷാനി ആയിട്ട് എന്താ ഇഷ്യൂ.. ഇപ്പോൾ രണ്ടും കൂട്ടിയിടിച്ചാൽ പോലും മിണ്ടുന്നില്ലല്ലോ..?

'ഓ ഓരോ പിണക്കങ്ങൾ..'

ഞാൻ വെറുതെ പറഞ്ഞു ഒഴിഞ്ഞു

'സാധാരണ പിണക്കം ഒന്നുമല്ല. ആണേൽ അവൾ ഒരു മൈൻഡ് എങ്കിലും തന്നേനെ.. ഇതിപ്പോ എന്നോട് മിണ്ടുന്ന അത്ര പോലും നിന്നോട് മിണ്ടുന്നില്ല.. അതും ഇത്രയും നാളായി... എന്തോ സീരിയസ് ആണല്ലോ..'

കൃഷ്ണ മാത്രം അല്ല. ഞങ്ങളെ അറിയുന്ന എല്ലാവരും അത് തന്നെ ആണ് പറഞ്ഞത്. ചിലരൊക്കെ എനിക്ക് വേണ്ടി കാര്യം അറിയാതെ പോലും അവളോട് സംസാരിക്കാൻ പോയി. ആഷിക്ക്, ശ്രുതി, അജയ്, ഗോകുൽ, റോസ് അങ്ങനെ പലരും ഞങ്ങളെ പഴയ പോലെ ആക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു

'ഇഷാനിക്ക് എന്താടാ പറ്റിയെ..? അവളിപ്പോ പണ്ടത്തെലും കഷ്ടം ആണ്. നീ ആയി കമ്പിനി ആയപ്പോൾ ആളൊന്ന് സെറ്റ് ആയി വന്നതാ.. ഇപ്പോൾ പഴയ പോലെ മിണ്ടാപ്പൂച്ച ആയി.. നിന്നോടും മിണ്ടുന്നില്ല.. എന്താ കാര്യം..?

ഗോകുൽ ഒരിക്കൽ ചോദിച്ചു

'വലിയ കാര്യം ഉള്ള കാര്യം ഒന്നും അല്ലടാ.. അവൾ പിന്നെ അത് ഒരു ഇഷ്യൂ ആക്കി മിണ്ടുന്നില്ല..'

ഞാൻ മറുപടി കൊടുത്തു

'നിങ്ങൾക്ക് ഇടയിൽ എന്താണ് പ്രശ്നം എന്ന് നീ എന്നോട് പറയണ്ട. അത് പേർസണൽ ആണേൽ

💬 Comments

View all comments