0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 141.1K

അങ്ങനെ തന്നെ ഇരിക്കട്ടെ.. പക്ഷെ അത് സോൾവ് ആകാതെ ഇരുന്നാൽ നിങ്ങളുടെ ചുറ്റുമുള്ള ഞങ്ങൾക്ക് തന്നെ മടുപ്പ് ആണ്.. നീ ഒന്ന് അവളോട് സംസാരിച്ചു നോക്ക്..'

അവൻ എന്നെ നിർബന്ധിച്ചു

'ഇനി ഇപ്പോൾ അത് നടക്കില്ലെടാ.. അവൾ സ്വയമേ തോന്നണം മിണ്ടണം എന്ന്.. ആ മിണ്ടുമായിരിക്കും..'

'ഞാൻ നിനക്ക് വോട്ട് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ ചെയ്യും എന്ന് പറഞ്ഞു. നിന്നോട് ദേഷ്യം ഒന്നുമില്ല.. എന്തോ ഒരു ചെറിയ പിണക്കം മാത്രേ ഉള്ളു. അങ്ങനെ ആണ് എനിക്ക് തോന്നിയെ.. നീ ഒന്ന് മിണ്ടി നോക്ക്..'

'എനിക്ക് വേണ്ടി വോട്ടോ..? അതെന്താ..?

ഞാൻ കാര്യം അറിയാതെ ചോദിച്ചു

'അത് ഞാൻ അവളോട് വെറുതെ നിന്റെ അടുത്തുള്ള ആറ്റിട്യൂട് അറിയാൻ വേണ്ടി ഇട്ടു കൊടുത്തത് ആണ്. പിന്നെ വെറുതെ അല്ല ശരിക്കും അങ്ങനെ തന്നെ ആണ്. വേറെ ആരോടും പറഞ്ഞില്ല എന്നെ ഉള്ളു. നീ ഞങ്ങളുടെ പാനലിൽ നിക്കണം..'

ഗോകുൽ എന്നോട് പറഞ്ഞു

' ഞാനോ..? അപ്പോൾ ക്ലാസിൽ നിന്ന് ഒരാൾ അല്ലേ പറ്റൂ.. നിനക്ക് അപ്പോൾ നിക്കാൻ പറ്റില്ലല്ലോ..?

ഞാൻ ചോദിച്ചു

'ഞാൻ അല്ലേ കഴിഞ്ഞ രണ്ട് വർഷവും ക്ലാസ്സിൽ നിന്ന് റപ്പ് ആയത്. ഇത്തവണ നീ ആകു.. നീ പോപ്പുലർ ആയത് കൊണ്ട് പാനലിൽ നിർത്തിയാൽ ആ സീറ്റ് ഷുവർ ആണെന്ന് കമ്മിറ്റിയിൽ ഇന്നലെ പറഞ്ഞു..'

'ഇതാണ് നിങ്ങൾ പാർട്ടിക്കാരുടെ കുഴപ്പം.. ഇത്രയും പ്രവർത്തിച്ചു വന്ന നിന്നെ മാറ്റി പോപ്പുലർ ആയത് കൊണ്ട് എന്നെ നിർത്താം എന്ന് പറയുക.. അതൊന്നും ശരിയാവില്ല..'

'എടാ എനിക്ക് പ്രശ്നം ഇല്ല. ഞാൻ

💬 Comments

View all comments