0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 141.1K

പോന്നോണ്ട് ഇരുന്നത് ആണ്. പക്ഷെ അവിടെ വിചാരിക്കുന്നതിലും കൂടുതൽ പണിയുണ്ട്. അവധി ദിവസം ഒക്കെ അവിടെ പെട്ട് പോകുമെന്ന ആവസ്‌ഥ ആയപ്പോൾ ആണ് രക്ഷകനെ പോലെ ഫൈസി വരുന്നത്.. ശരിക്കും ഞാൻ അവനെ ആണ് രക്ഷിച്ചത്...

'അളിയാ നെഫീസൂവിന്റെ വീട്ടിൽ ആലോചന വന്നു ബഹളം ആണ്.. അവളെന്നോട് വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പറയുന്നു..'

അത്യാവശ്യം ആയി എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു ഫൈസി എന്നെ വിളിച്ചത് ആയിരുന്നു. ഫൈസിക്ക് വർഷങ്ങൾ ആയുള്ള പ്രണയം ആണ് നെഫീസൂ.. അത് അവളുടെ വീട്ടിൽ അറിയില്ല. ഇപ്പോൾ അവൾക്ക് വീട്ടിൽ ആലോചന വന്നെന്ന് പറഞ്ഞാണ് അവൻ എന്നെ വിളിച്ചത്..

'എന്താടാ പെണ്ണ് കാണാൻ കൂടെ വരണോ..?

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

'അതല്ലഡാ.. അവളുടെ വീട്ടുകാര് കുറച്ചു വലിയ പാർട്ടികളാ.. ഞാൻ ഇങ്ങനെ ചെന്നു ചോദിച്ചാൽ അവൾ ഒരിക്കലും എനിക്ക് കെട്ടിച്ചു തരാൻ പോണില്ല..'

'അപ്പോൾ ചാടിക്കണോ..?

ഞാൻ ചോദിച്ചു

'അതല്ല.. ഒരു ജോലി വേണം. അതാണ് പ്രശ്നം. ഞാനിപ്പോ ഒരു ഷോപ്പിൽ നിൽപ്പുണ്ട്. പക്ഷെ അതൊന്നും വച്ചു അവളുടെ വീട്ടിൽ ചെന്നിട്ട് കാര്യമില്ല. ഞാൻ പുറത്തോട്ട് നോക്കുന്നുണ്ടായിരുന്നു. അത് പക്ഷെ ശരിയാവാൻ ടൈം പിടിക്കും.. അത്രയും ടൈം ഞങ്ങൾക്ക് കിട്ടില്ല..'

അവൻ എന്നോട് കാര്യം അവതരിപ്പിച്ചു

'ഓക്കേ.. എന്റെ എന്ത് ഹെല്പ് വേണം എന്ന് പറ..'

'നിന്നെ ബുദ്ധിമുട്ടുക്കുവാണ് എന്ന് കരുതരുത്.. നിനക്ക് അബ്രോട് ആരെയെങ്കിലും പരിചയം ഉണ്ടോ..? നീ അവിടെ വർക്ക്‌ ചെയ്തത് അല്ലേ.. എനിക്ക് പെട്ടന്ന് ഒന്ന് കേറി പോകാൻ എന്തെങ്കിലും ചാൻസ് ഉണ്ടോന്ന് അറിയാനാണ്..

💬 Comments

View all comments