0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 141.1K

ഇവിടെ നല്ലൊരു ജോലി വേണേൽ എക്സ്പീരിയൻസ് വേണം. പഠിച്ചിറങ്ങി ഒരു വർഷം ആയ എനിക്ക് എന്ത് എക്സ്പീരിയൻസ്..'

'എന്റെ പുറത്തുള്ള കണക്ഷൻ വച്ചു നിനക്ക് ജോലി കിട്ടുമെന്ന് ഉറപ്പില്ല. ഞാൻ സോഫ്റ്റ്‌വെയർ ഫീൽഡ് അല്ലാരുന്നോ.? എന്നാലും പരിചയക്കാർ ഉണ്ട്.. ഞാനൊന്ന് അന്വേഷിച്ചു നോക്കാം..'

ഞാൻ അവനോട് പറഞ്ഞു

'എന്തെങ്കിലും ശരിയാകുവാണേൽ നീ പറ..'

അവൻ എന്നോടുള്ള വിശ്വാസത്തിൽ പറഞ്ഞു. അവന്റെ കൂടെ പഠിച്ചവരിൽ പലരും വലിയ ടീംസ് ആയിട്ടും അവൻ ഒരു ഹെല്പിന് എന്നെ ആണ് വിളിച്ചത്.. കാരണം ഞങ്ങൾ അത്രക്ക് കമ്പിനി ആയിരുന്നു.

'നിനക്ക് പുറത്ത് തന്നെ ജോബ് വേണം എന്ന് നിർബന്ധം ഉണ്ടോ..?

ഞാൻ ചോദിച്ചു

'നാട്ടിൽ നിക്കാനല്ലേ എല്ലാവരും ഇഷ്ടപ്പെടൂ.. പിന്നെ രക്ഷപെടാൻ വേണ്ടി ആണ് പുറത്ത് പോണേ..'

അവൻ മറുപടി പറഞ്ഞു

'നിനക്ക് അങ്ങനെ ആണേൽ ഞങ്ങളുടെ കമ്പനിയിൽ കയറാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..?

'നിങ്ങളുടെ കമ്പിനി എന്ന് പറയുമ്പോ....?

അവൻ സംശയത്തോടെ ചോദിച്ചു

'നാലഞ്ചു ഫാക്ടറി ഉണ്ട്, ഒരു ഹോട്ടൽ ഉണ്ട് അങ്ങനെ കുറച്ചു സ്ഥാപനങ്ങൾ ഉണ്ട്. അതെല്ലാം ഒന്ന് മേൽനോട്ടം നോക്കാൻ ഒരാൾ വേണം.. സംഭവം കുറച്ചു പണിയാണ്.. എന്നാലും ഇപ്പോൾ എന്റെ കയ്യിൽ ഒരു പണി എന്ന് പറയാൻ ഇതേ ഉള്ളു. ഞാൻ ചെയ്യണ്ട പണിയാണ്. അത് വേണേൽ നിനക്ക് തരാം.. നിനക്ക് ഇഷ്ടം ഉള്ളിടത്തോളം കാലം അവിടെ നിക്കാം...'

ഞാൻ പറഞ്ഞു. അത് കേട്ട് അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു

'എടാ പക്ഷെ ഇത്ര വലിയ സ്‌ഥാപനങ്ങൾ ഒക്കെ ഏറ്റെടുത്തു നടത്താൻ ഉള്ള പ്രാപ്തി എനിക്ക്

💬 Comments

View all comments