0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 141.1K

ആഘോഷത്തിന്റെയും ആവേശത്തിന്റെയും ദിവസങ്ങൾ ഒരുപാട് കടന്നു വന്നു.. പക്ഷെ മുഴുവൻ മനസ് കൊണ്ട് എനിക്ക് അതൊന്നും എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു സത്യം.. ഇഷാനി ആ കാലയളവിൽ ഒന്നും എന്നെ ഒന്ന് മുഖം ഉയർത്തി നോക്കുക പോലും ഇല്ലായിരുന്നു. വിരഹം എന്നിൽ ആരുമറിയാതെ ഒരു കനലായി എരിഞ്ഞു കിടന്നു..

അവൾക്ക് ശല്യം ആകാതെ ഞാൻ മാക്സിമം ഒഴിവായി കൊടുത്തിരുന്നു. പക്ഷെ ഒരു തവണ എനിക്കാ പതിവ് തെറ്റിക്കേണ്ടി വന്നു. കോളേജ് ടൂറിന്റെ കാര്യത്തിൽ ആയിരുന്നു അത്. ക്രിസ്തുമസ് അവധിക്ക് ഒരു ആഴ്ച മുമ്പായിരുന്നു ടൂർ പ്ലാൻ ചെയ്തിരുന്നത്. ക്രിസ്തുമസിന് ശേഷം മാനേജ്മെന്റിന്റെ പരിപാടികൾ, എക്സാംകൾ ഒക്കെ ആയി പല പരിപാടികൾ വരുന്നത് കൊണ്ട് ടൂർ കുറച്ചു നേരത്തെ ആക്കി. ക്ലാസ്സിൽ ഒട്ടുമിക്ക ആളുകളും പേര് കൊടുത്തിരുന്നു. എന്റെ ഊഹം പോലെ ഇഷാനി പേര് കൊടുത്തിട്ടില്ല എന്നറിഞ്ഞു

'നീ അവളോട് ചോദിച്ചില്ലേ..?

ഞാൻ ഗോകുലിനോട് ചോദിച്ചു

'ചോദിച്ചു.. അവൾ താല്പര്യം ഇല്ലാത്ത പോലെ ഒഴിഞ്ഞു മാറി..'

അവൻ പറഞ്ഞു

'നീ സീറ്റ് ഫൈനലൈസ് ചെയ്യാൻ വരട്ടെ.. ഞാൻ അവളെ കൊണ്ട് സമ്മതിപ്പിക്കാമെന്ന് നോക്കട്ടെ..'

'അത് ഓർത്തു ടെൻഷൻ അടിക്കേണ്ട. ടൂറിന്റെ അന്ന് വന്നു അവൾ വരാമെന്ന് പറഞ്ഞാലും നമുക്ക് സെറ്റ് ആക്കാം.. നീ എങ്ങനെ എങ്കിലും അവളെ കൊണ്ട് വരാൻ മാക്സിമം ശ്രമിക്കണം. അവളും നീതുവും മാത്രമേ പേര് തരാതെ ഉള്ളു..'

നീതുവിന്റെ അച്ഛന് ക്യാൻസർ വന്നു സീരിയസ് ആയിരുന്നു. അത് കൊണ്ട് അവൾ ക്ലാസ്സിൽ തന്നെ വരുന്നത് കുറഞ്ഞിരുന്നു. സാഹചര്യം അതായത് കൊണ്ട് അവൾ ടൂറിനു വരുന്നില്ല

💬 Comments

View all comments