Chapter Title : റോക്കി 4 [സാത്യകി]
എന്ന് പറഞ്ഞിരുന്നു..
നീതുവിന് അങ്ങനെ ഒരു കാരണം ഉണ്ടെങ്കിൽ ഇഷാനിയുടെ കാരണം ഞാനാണ്. ഞാൻ ഉള്ളത് കൊണ്ടാവും അവൾ വരുന്നില്ല എന്ന് വച്ചത്. അവളോട് സംസാരിച്ചു ആ തീരുമാനത്തിൽ നിന്ന് അവളെ മാറ്റണം എന്ന് ഞാൻ തീരുമാനിച്ചു
ആർട്സ് ഡേയ്ക്ക് പരിപാടിക്ക് പങ്കെടുക്കുന്ന കുട്ടികളെ ക്ലാസ്സിൽ നിന്ന് വിളിച്ചു കൊണ്ട് പോകാൻ വന്ന പയ്യൻ തന്റെ പേര് വിളിച്ചത് കേട്ട് ഇഷാനിക്ക് അത്ഭുതം ആയി. താൻ ഒന്നിലും പേര് കൊടുത്തില്ല എന്ന് പറഞ്ഞെങ്കിലും അത് അവിടെ പോയി ക്ലാരിഫൈ ചെയ്യാൻ ടീച്ചർ പറഞ്ഞത് കൊണ്ട് ഇഷാനി ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി പേര് വിളിച്ചു ഇറക്കിയ പയ്യന്റെ പുറകെ നടന്നു.. ഫിസിക്സ് ഡിപ്പാർട്മെന്റ്ന്റെ അവിടെ എത്തിയപ്പോൾ കോണിപ്പടിയുടെ അവിടേക്ക് അവൻ കൈ ചൂണ്ടി. ഇഷാനി അവിടേക്കു നോക്കിയപ്പോൾ അർജുൻ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.
'പരുപാടിയിൽ നിന്റെ പേരൊന്നും ഇല്ല. ആ പയ്യനോട് ഞാൻ നിന്നെ പുറത്തിറക്കി തരാൻ പറഞ്ഞിട്ട് ചെയ്തതാ.. നിന്നെ തനിച്ചു കിട്ടാൻ ഇപ്പോൾ നല്ല പാടാണ്.. അതാണ് ഞാൻ ഇങ്ങനെ വിളിച്ചിറക്കിയത്.. സോറി..'
ഞാൻ പറഞ്ഞു. അവൾ അതിന് മറുത്തൊന്നും പറഞ്ഞില്ല
'ഞാൻ ടൂറിന്റെ കാര്യം പറയാൻ വേണ്ടിയാണു വിളിച്ചത്... നീ എന്താ ടൂറിനു വരാത്തത്..?
'ഞാൻ.. ഞാൻ ഇല്ല..'
അവൾ പതിയെ മറുപടി തന്നു
'അതെന്താ എന്നാ ചോദിച്ചത്..?
'എനിക്ക്.. എനിക്ക് താല്പര്യം ഇല്ല..'
അവൾ താഴെ നോക്കി പറഞ്ഞു
'ഇഷാനി പ്ലീസ്.. ഇത്രയും നാൾ ഞാൻ നിന്റെ ഡിസിഷൻ റെസ്‌പെക്ട് ചെയ്തു ഒന്നിനും വന്നില്ല. പക്ഷെ ഇത് നീ ഞാൻ പറയുന്നത്
💬 Comments
View all comments