Chapter Title : റോക്കി 4 [സാത്യകി]
കേൾക്കണം. എന്നോടുള്ള ദേഷ്യത്തിന് നീ ഇങ്ങനെ സ്വയം ഉൾവലിയരുത്.. '
'നിന്നോട് ദേഷ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ടൂറിനു വരാൻ എനിക്ക് താല്പര്യം ഇല്ല.. സത്യം ആയും..'
'ഞാൻ ഉള്ളത് കൊണ്ടാണോ..? അങ്ങനെ ആണേൽ ഞാൻ വരുന്നില്ല. എന്നെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ആണോ നിന്റെ പ്രശ്നം..?
ഞാൻ ചോദിച്ചു
'അല്ല. നീ ഉണ്ടേലും ഇല്ലേലും ഞാൻ ടൂറിനു ഇല്ല..'
അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു
'നിനക്ക് ഫിനാൻഷ്യലി എന്തെങ്കിലും ബുദ്ധിമുട്ട്..?
ഞാൻ വീണ്ടും സംശയം കൊണ്ട് ചോദിച്ചു
'നോ.. അതൊന്നും ഇല്ല. എനിക്കിപ്പോ ടൂറിനു പോകാനുള്ള ഒരു മാനസികാവസ്‌ഥ ഇല്ല..'
അവൾ പറഞ്ഞു കഴിഞ്ഞു എന്റെ മുഖത്ത് നോക്കി. അവളെ കൊണ്ട് ഈ കാര്യം സമ്മതിപ്പിക്കാൻ ഉള്ള ശേഷി എനിക്കില്ല എന്ന് എനിക്ക് തോന്നി
'വേറെ ഒന്നുമില്ലെങ്കിൽ ഞാൻ പൊക്കോട്ടെ..?
ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ അനുവാദം അവൾ ചോദിച്ചു. ഞാൻ തലയാട്ടിയപ്പോൾ അവൾ പിന്തിരിഞ്ഞു നടന്നു. അവൾക്ക് ഇപ്പോളും എന്നോട് ദേഷ്യമോ വെറുപ്പോ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷെ എന്തിനാണ് പിന്നെ ഈ അകൽച്ച കാണിക്കുന്നത്...? എനിക്ക് അത് മനസിലായില്ല..
അവളുടെ തീരുമാനത്തിൽ മാറ്റം ഇല്ലെന്ന് കണ്ടപ്പോ എന്റെ തീരുമാനം ഞാൻ മാറ്റി. ഞാനും ടൂറിനില്ല എന്ന് തീരുമാനിച്ചു. ഗോകുലിനോട് പേർസണൽ ആയി ചെന്ന് കണ്ട് ഞാൻ കാര്യം പറഞ്ഞു. ഇത് ആരോടും പറയണ്ട എന്ന് ഞാൻ അവനോട് പറഞ്ഞെങ്കിലും അവൻ അത് പറയേണ്ട എല്ലാവരോടും പറഞ്ഞു. അവർ നിർബന്ധിച്ചു എന്നെ ടൂറിനു കൊണ്ട് വരണം എന്ന് അവൻ കരുതി. ആദ്യം
💬 Comments
View all comments