0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 141.1K

എന്നോട് അത് പറഞ്ഞു വഴക്കിടാൻ വന്നത് കൃഷ്ണ ആയിരുന്നു

'പേര് കൊടുത്തിട്ട് ഇപ്പോൾ എന്താ നീ വരുന്നില്ല എന്ന് പറയുന്നേ..?

അവൾ ദേഷ്യത്തോടെ ചോദിച്ചു

'എനിക്ക് വേറെ കുറച്ചു പരുപാടി ഉണ്ട്..'

ഞാൻ ചുമ്മാ പറഞ്ഞു

'ഒരു പരിപാടിയും ഇല്ല. ചുമ്മാ കയ്യിൽ നിന്ന് ഇടണ്ട. നീ വന്നേ പറ്റൂ..'

അവൾ നിർബന്ധിച്ചു

'ഞാൻ ഇല്ലടി.. നിങ്ങൾ പോയി അടിച്ചു പൊളിക്ക്..'

'നീയെന്താ ഇല്ലാത്തത്..? ഇഷാനി ഇല്ലാത്തത് കൊണ്ടാണോ..?

അവൾക്ക് കാര്യം മനസിലായി.

'ഹേയ്.. ഞാൻ വരുന്നില്ല.. ദാറ്റ്‌സ് ഓൾ..'

ഞാൻ നിസാരമായി പറഞ്ഞു ഒഴിഞ്ഞു.. അത് കൃഷ്ണയേ ശരിക്കും ചൊടിപ്പിച്ചു. ഞാൻ വരാത്തതിന്റെ കാരണം ഇഷാനി തന്നെ ആണ് എന്ന് അവൾ ഉറപ്പിച്ചു

'നീ ടൂറിനു വന്നില്ലേൽ ഞാൻ ഒരിക്കലും നിന്നോട് മിണ്ടില്ല.. സത്യം ആയും മിണ്ടില്ല.. എന്നോട് ഇഷ്ടം ഉണ്ടേൽ നീ വരും..'

വഴക്കിട്ടു പോകുമ്പോ അവസാനമായി അവൾ പറഞ്ഞു

കൃഷ്ണ മാത്രം അല്ല രാഹുലും ആഷിക്കും ഇത് പറഞ്ഞു ഞാനുമായി മുഷിഞ്ഞു. പക്ഷെ ടൂറിനില്ല എന്ന് തന്നെ ഞാൻ തീരുമാനിച്ചിരുന്നു. ടൂറിനു രണ്ട് ദിവസം മാത്രം ബാക്കി നിക്കുമ്പോളാണ് ആഷിക്കും ഫാത്തിമയും തമ്മിൽ എന്തോ പിണക്കം ഉണ്ടെന്ന് ഞാൻ അറിഞ്ഞത്. ഞങ്ങൾ ഗാർഡൻ സൈഡിലെ മരത്തിന്റെ താഴെയുള്ള ചില്ലകളിൽ ആയി ഇരിക്കുവായിരുന്നു.. ഫാത്തിമയും അഞ്ജനയും അത് വഴി നടന്നു പോയിട്ടും ഞങ്ങളെ മൈൻഡ് ചെയ്തില്ല എന്ന് ഞാൻ ശ്രദ്ധിച്ചു. ആഷിക്കിനോട് ചോദിച്ചിട്ട് അവനത് വലിയ കാര്യത്തിൽ എടുത്തില്ല..

'പൂയ്.. പാത്തുമ്മ..'

കാര്യം അറിയാൻ ഞാൻ ഫാത്തിമയേ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു. അവളും അഞ്ജനയും

💬 Comments

View all comments