0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 136.9K

ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു. കുറച്ചു ക്രൂരമാണെങ്കിലും ഇഷാനിയുടെ കൂടെ ഒറ്റയ്ക്ക് നടക്കാൻ ഞാൻ അത് പോലെ തന്നെ കൃഷ്ണയോട് പറഞ്ഞു

'എടാ ഞാൻ അങ്ങോട്ട് വരാം എന്നല്ലേ പറഞ്ഞത്.. നീ എന്തിനാ ഇങ്ങോട്ട് വന്നത് പിന്നെ..?

കൃഷ്ണ എന്നോട് ചോദിച്ചു

'അത് നീ ഇങ്ങോട്ട് വരുന്ന വഴി പകുതിക്ക് വച്ചു കാണാമെന്നു കരുതി അങ്ങോട്ട് നടന്നാൽ.. എന്നാലും നിന്നെ ഞങ്ങൾക്ക് എങ്ങനെ മിസ്സായി..?

ഞാൻ കയ്യിൽ നിന്നിട്ട് ബാക്കി അഭിനയിച്ചു

'ഇനി ഇപ്പോൾ ഞാൻ പിന്നെയും തിരിച്ചു അങ്ങോട്ട് വരാം.. അവിടെ തന്നെ നിൽക്ക്..'

കൃഷ്ണ പറഞ്ഞു

'നീ സ്റ്റാചൂവിന്റെ ഫ്രണ്ട്ലേക്ക് വാ.. ഞങ്ങൾ അവിടെ കാണും..'

ഇഷാനി പറഞ്ഞ മറ്റൊരു വഴി ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു. അവൾ അവിടേക്ക് വരുന്നത് കൊണ്ട് ഞങ്ങൾ മറ്റൊരു വഴിയിലൂടെ കാഴ്ചകൾ കണ്ടു നടന്നു

'പാവം.. ഇപ്പോൾ തന്നെ നമ്മളെ തപ്പി കുറെ നടക്കുന്നു.. ഇനിയും പറ്റിക്കണോ..?

സത്യമായും കൃഷ്ണയേ ഓർത്തപ്പോ എനിക്കൊരു വിഷമം തോന്നി. അത് ഞാൻ ഇഷാനിയുടെ അടുത്ത് പറഞ്ഞു

'ശരി.. പൊക്കോ അവളുടെ അടുത്ത്..'

ഇഷാനി എന്റെ കയ്യിൽ നിന്നും വിട്ടു മാറി നടന്നു. അവളുടെ അടുത്തേക്ക് ചേർന്നു നടന്നു വീണ്ടും അവളുടെ കൈകൾ എന്റെ കൈപ്പടങ്ങൾക്ക് ഉള്ളിലാക്കി ഞാൻ അവിടുത്തെ ഇടനാഴിയിലൂടെ നടന്നു

'പഴയ ദേഷ്യം തീർക്കുവാണോ..?

ഇഷാനിയുടെ കോണ്ടം കേസിൽ കൃഷ്ണയ്ക്ക് പങ്കുള്ളതിനെ പറ്റി ആയിരുന്നു ഞാൻ ഉദ്ദേശിച്ചത്. അത് അവൾക്കും മനസിലായി

'അതൊന്നും അല്ല...'

ഇഷാനി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. കൃഷ്ണ അതിനിടയിൽ പിന്നെയും വിളിച്ചു

'എഡി

💬 Comments

View all comments