0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 136.9K

നിന്നോട് ഞാൻ മുൻവശത്തുള്ള സ്റ്റാചൂവിന് അടുത്ത് വരാനാണ് പറഞ്ഞത്.. ബാക്കിലേതിന്റെ അവിടെ വരാൻ അല്ല..'

ഞാൻ പിന്നെയും പുതിയ പുതിയ നമ്പറുകൾ ഇട്ടു.. ആ കോമ്പൗണ്ട് അത്യാവശ്യം വലുതായത് കൊണ്ടും കൃഷ്ണയ്ക്ക് അവിടെ തന്നെ നടന്നിട്ട് വഴി നല്ലത് പോലെ തെറ്റുന്നത് കൊണ്ടും ഞങ്ങൾ മനഃപൂർവം പറ്റിക്കുന്നത് ആണെന്ന് കൃഷ്ണയ്ക്ക് അത്രക്ക് അങ്ങോട്ട് കത്തിയില്ല.. ഒടുവിൽ പരസ്പരം കാണാതെ തളർന്ന് കിതച്ച കൃഷ്ണയോട് ഞങ്ങൾ തിരിച്ചു ബൈക്കിന്റെ അടുത്ത് എത്തിയെന്നു ഞാൻ പറഞ്ഞു. കുറച്ചു സമയം എടുത്തു ആണെങ്കിലും കൃഷ്ണ അവിടെ കണ്ടു പിടിച്ചു വന്നു. ഞങ്ങൾ അപ്പോളേക്കും പോകാൻ തയ്യാറായി ബൈക്കിൽ കയറി ഇരുന്നിരുന്നു. എന്റെ തൊട്ട് പുറകിൽ ഇഷാനി ആയിരുന്നു. അതായത് ഇങ്ങോട്ട് വരുമ്പോൾ കൃഷ്ണ ഇരുന്ന അതേ പൊസിഷനിൽ.. അതേ പോലെ കെട്ടിപിടിച്ചു കൊണ്ട് ഇഷാനി.

'വാ വന്നു കേറൂ.. പോയേക്കാം.. നിന്നെ തപ്പി നടന്നു മടുത്തു..'

ഇഷാനി വളരെ സ്നേഹത്തോടെ എന്ന പോലെ കൃഷ്ണയോട് പറഞ്ഞു. അതിൽ എത്ര മാത്രം മുള്ള് വച്ചാണ് അവൾ സംസാരിച്ചത് എന്ന് എനിക്ക് മനസിലായി. കൃഷ്ണയുടെ നോട്ടം കണ്ടിട്ട് അവൾക്കും ഏതാണ്ട് മനസിലായത് പോലെ ഉണ്ടായിരുന്നു. അതോ അവൾ ഞാനും ഇഷാനിയും ബൈക്കിൽ ഒട്ടിച്ചേർന്നു ഇരിക്കുന്നത് കണ്ടു കുരു പൊട്ടി നിക്കുവാണോ..? എന്തായാലും വേറെ വഴി ഇല്ലാതെ കൃഷ്ണ പതിയെ നടന്നു വന്നു ബൈക്കിനു ഏറ്റവും പിന്നലായ് ഇരുന്നു. ഒരു കൈ ഇഷാനിയുടെ തോളിലും വച്ചു. കണ്ണാടിയിൽ കൂടി ഒരു മധുരപ്രതികാരത്തിന്റെ ചിരി ഞാൻ ഇഷാനിയുടെ കണ്ണിൽ കണ്ടു..

'പൊക്കോ..'

വണ്ടിയെടുക്കാൻ സിഗ്നൽ എന്നോണം പറഞ്ഞിട്ട്

💬 Comments

View all comments