Chapter Title : റോക്കി 4 [സാത്യകി]
ഇഷാനി എന്നിലേക്ക് ചാഞ്ഞു കിടന്നു. ഇങ്ങോട്ട് വന്നപ്പോൾ കൃഷ്ണ എന്റെ ഒപ്പം എങ്ങനെ ആയിരുന്നോ അതിനപ്പുറം ആയിരുന്നു തിരിച്ചു പോക്കിൽ ഇഷാനി. എന്നെ വയറിലൂടെ കെട്ടിപ്പിടിച്ചു ചിരിയും ബഹളവും ഒക്കെ ആയി ഇഷാനി സംസാരിക്കുമ്പോ ഏറ്റവും പിന്നിൽ അവാർഡ് പടം കാണുന്ന മുഖഭാവത്തിൽ കൃഷ്ണ റോഡരികിലേക്ക് നോക്കിയിരിപ്പാണ്. ഇഷാനിയെ അവളുടെ ഷോപ്പിന് മുന്നിൽ ഇറക്കുന്നത് വരെയും അവൾ ആ ഇരിപ്പ് തുടർന്നു.
കടയിലേക്ക് പോകുന്നതിന് മുമ്പ് എന്നോട് മാത്രം അല്ല കൃഷ്ണയോടും അവൾ ബൈ പറഞ്ഞു. സാധാരണ കൃഷ്ണ ആണ് അങ്ങോട്ട് എന്തെങ്കിലും മിണ്ടാറുള്ളത്. ഇപ്പൊ അത് തിരിച്ചായി. ഇഷാനിയെ കടയിൽ വിട്ടു ഞങ്ങൾ തിരിച്ചു കോളേജിലേക്ക് പോയി. അവിടെ ആണ് കൃഷ്ണയുടെ വണ്ടി ഇരിക്കുന്നത്. അവളെ അവിടെ ഇറക്കുന്നത് വരെ കൃഷ്ണ എന്നോട് വലുതായി ഒന്നും സംസാരിച്ചില്ല. ഞങ്ങൾ അവളെ മനഃപൂർവം ഒഴിവാക്കിയത് അവൾ മനസിലാക്കിയോ എന്ന് ഞാൻ സംശയിച്ചു.
'അവൾ ഇന്ന് ഭയങ്കര ഹാപ്പി ആരുന്നല്ലോ..?
ഒടുവിൽ കൃഷ്ണ ഇങ്ങോട്ട് കയറി മിണ്ടി
'ആര്.. ഇഷാനിയോ..?
'ആ അതേ.. എന്നോട് ഇങ്ങോട്ട് വന്നു ബൈ ഒക്കെ പറഞ്ഞിട്ട് പോയി.. എന്ത് പറ്റി..?
കൃഷ്ണ സംശയത്തോടെ ചോദിച്ചു
'അവൾ എപ്പോളും ഹാപ്പി അല്ലേ. ഇന്ന് പ്രത്യേകിച്ച് എന്താ.. ചിലപ്പോൾ ഇന്ന് അവിടെ പോയതിന്റെ ത്രില്ല് ആകും. അവൾ ആദ്യമായ് ആണ് മെഡക്സ് നൊക്കെ പോകുന്നത്..'
ഞാൻ പറഞ്ഞു
'ഓ അതൊന്നും അല്ല.. അല്ലെങ്കിൽ എന്നോട് ഒന്നും മിണ്ടാൻ വരാത്തത് ആണ് ജാഡ ഇട്ടു. ഇന്ന് എന്തോ മാറ്റം തോന്നി. അതാ ചോദിച്ചത്..'
'അവൾക്ക് ജാഡയോ..? അവൾ
💬 Comments
View all comments