0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.1K

അധികം മിണ്ടാത്ത ടൈപ്പ് ആയത് കൊണ്ട് നിനക്ക് തോന്നുന്നത് ആണ്..'

'അവൾ പക്ഷെ നിങ്ങളോട് ഒക്കെ നല്ലപോലെ മിണ്ടുമല്ലോ.. ഞാൻ അങ്ങോട്ട്‌ മിണ്ടിയാലും ഇങ്ങോട്ട് ഒന്നും മൊഴിയൂല.. ആ ചിലപ്പോൾ ഇഷ്ടം ഉള്ളവരോടെ സംസാരിക്കുള്ളയിരിക്കും..'

കൃഷ്ണ പറഞ്ഞു

'നീയൊക്കെ കൊടുത്ത പണി വച്ചു അവൾ അങ്ങനെ എങ്കിലും മിണ്ടുന്നില്ലേ..?

ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു. പെട്ടന്ന് കൃഷ്ണ വല്ലാതെ ആയി

'എന്ത് പണി.. ഞാൻ അവൾക്ക് ഒരു പണിയും കൊടുക്കാറില്ല..'

'പഴയ കോണ്ടം പണി ഒക്കെ.. എനിക്ക് എല്ലാം അറിയാം..'

'അർജുൻ നീ ചുമ്മാ ഇല്ലാത്തത് പറയാതെ..'

കൃഷ്ണ അത് നിഷേധിക്കാൻ ശ്രമിച്ചു.. എന്നാൽ അവളുടെ മുഖം പരുങ്ങിയത് എനിക്ക് വ്യക്തമായി മനസിലായി

'നീ വെറുതെ കള്ളം പറഞ്ഞു എന്റെ അടുത്തുള്ള വില കളയണ്ട. എനിക്ക് ഫുൾ കഥ അറിയാം..'

അത് പറഞ്ഞപ്പോൾ കൃഷ്ണയുടെ മുഖം നിന്ന് ഉരുകുന്നത് ഞാൻ കണ്ടു. കള്ളത്തരം പറഞ്ഞു പിടിച്ചു നിൽക്കണ്ട എന്ന് അവൾക്ക് തോന്നി

'എടാ അത്.. അത് ഞാൻ.. എന്റെ പ്ലാൻ അല്ലായിരുന്നു..'

കൃഷ്ണ വാക്കുകൾ കിട്ടാതെ എനിക്ക് മുമ്പിൽ നിന്ന് വിക്കി

' ആരുടെ പ്ലാൻ ആയിരുന്നു എന്നും അറിയാം. എന്തായാലും നീ കൂടെ അറിഞ്ഞോണ്ട് അല്ലേ..'

ദിവസങ്ങൾ ആയി ഇവളോട് ചോദിക്കണം എന്ന് വച്ച കാര്യം ആയിരുന്നു. ആ കാര്യം പറഞ്ഞു അവളോട് വഴക്ക് ഇടാൻ ഒന്നും അല്ലെങ്കിലും അവളിൽ നിന്ന് കൂടി ഈ കഥ കേൾക്കണം എന്ന് എനിക്ക് തോന്നി

'എടാ അത് ലച്ചു നിർബന്ധിച്ചിട്ടാണ്.. ഞാൻ അവളോട് ഒരുപാട് പറഞ്ഞു നോക്കി

💬 Comments

View all comments