Chapter Title : റോക്കി 4 [സാത്യകി]
കൃഷ്ണ എന്റെ ഉത്തരം അറിയാനായി കാതോർത്തു ഇരുന്നു.
'ഹേയ്.. അങ്ങനെ ഒന്നും ഇല്ല..'
മദ്യത്തിന്റെ പിടുത്തത്തിലും കൃഷ്ണയ്ക്ക് മുമ്പിൽ അത് സമ്മതിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.
'ശരിക്കും..?
കൃഷ്ണ വീണ്ടും എടുത്തു ചോദിച്ചു
'ആ...'
ഞാൻ അതേയെന്ന മട്ടിൽ പറഞ്ഞു
'പിന്നെ എന്തിനാ അവളെ മിസ്സ് ചെയ്യുന്നേ..? അവളെ അങ്ങനെ ഇഷ്ടം അല്ലെങ്കിൽ..?
'അവളെ മിസ്സും ചെയ്യുന്നില്ല ഒരു കോപ്പും ചെയ്യുന്നില്ല..'
സംസാരത്തിന് ഇടയിൽ ഇഷാനി ആയുള്ള കാര്യങ്ങൾ ഒക്കെ ഓർമ വന്നപ്പോൾ ഞാൻ കുറച്ചു ട്രിഗ്ഗർ ആയി.. പാന്റിന് ഇടയിൽ തള്ളി വച്ചിരുന്ന കുപ്പി എടുത്തു ഞാൻ വായിലേക്ക് കമിഴ്ത്തി..
'ഉയ്യോ.. ഇതും കയ്യിൽ വച്ചാണോ നടപ്പ്..'
കയ്യിലെ കുപ്പി കണ്ടു അവൾ ചോദിച്ചു
'ആ കുറച്ചു മിച്ചം ഉണ്ടായിരുന്നു. അതോണ്ട് കയ്യിൽ വച്ചതാ..'
ഒറ്റ കമിഴ്ത്തിൽ നെഞ്ച് എരിഞ്ഞപ്പോളും ഞാൻ പറഞ്ഞു
'ഇങ്ങനെ പച്ചക്ക് അടിച്ചു കയറ്റിയാൽ കൂമ്പ് വാടുമേ..'
അവൾ ഉപദേശിച്ചു
'വാടട്ടെ.. അല്ല നീ ഇപ്പോൾ അടി ഇല്ലേ..?
ഞാൻ അവളോട് ചോദിച്ചു
'ഞാൻ.. ഞാൻ ഇപ്പോൾ ഇല്ല..'
'കള്ളം പറയരുത്.. സത്യം പറയടി.. നീ അടിച്ചിട്ടുണ്ടോ..?
'ഇല്ല.. സത്യം..'
അത് പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് ഊതി. അവളുടെ നിശ്വാസം എന്റെ മുഖത്ത് പതിച്ചു.
'ഞാൻ അന്നത്തേതിൽ പിന്നെ അത്രക്ക് ഓവർ ആകാറില്ല. ഇടയ്ക്ക് ചെറുതായ് കഴിക്കും. അത്രേ ഉള്ളൂ..'
അവൾ പറഞ്ഞു
'ഓ അന്നത്തെ പോലെ ഓവർ ആയി ആരെയെങ്കിലും പിടിച്ചു ഉമ്മ വയ്ക്കുമോ എന്ന് പേടിച്ചിട്ട് ആകും അല്ലേ..?
ഞാൻ കളിയാക്കി ചോദിച്ചു
'പോ.. ഞാൻ അങ്ങനെ
💬 Comments
View all comments