0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 141.3K

പുറത്തേക്ക് നോക്കി ഇരുന്നു

'സീക്രെട് ഒന്നുമല്ല. നിന്നെ പോലെ രണ്ടെണ്ണം അകത്തു ചെന്നപ്പോ അവളും കുരുത്തക്കേട് കാണിച്ചു. ബോധം വന്നപ്പോൾ അതെന്റെ കുറ്റമായി. പിന്നെ അത് പറഞ്ഞു അടിയായി..'

മദ്യത്തിന്റെ സ്വാധീനത്തിൽ ഞാൻ കാര്യങ്ങൾ വിട്ടു പറയാൻ തുടങ്ങി

'കുരുത്തക്കേടോ..? എന്നെ പോലെയോ..? എന്താ എനിക്ക് മനസിലായില്ല..'

അവൾ ചോദിച്ചു

'നീ പണ്ട് ഫിറ്റ്‌ ആയിട്ട് നിന്റെ വീട്ടിൽ വച്ചു എനിക്ക് കിസ്സ് തരാൻ വന്നില്ലേ...? അത് തന്നെ.. '

മുമ്പ് അവൾ വന്നു ചോദിച്ചപ്പോൾ സമ്മതിക്കാഞ്ഞ കാര്യം ഞാൻ ഇപ്പോൾ അങ്ങോട്ട്‌ പറഞ്ഞു

'ഞാൻ കിസ്സ് ചെയ്യാൻ വന്നെന്നോ..?

അവൾ പെട്ടന്ന് പരുങ്ങി

'ഓ നീ മറന്നോ? അത് ചോദിച്ചു വന്നേനു ഞാൻ നിന്നെ പൊരിച്ചു വിട്ടിട്ടുണ്ട്..'

ഞാൻ അവളെ അത് ഓർമിപ്പിച്ചു

'അത്.. ഞാൻ.. ഞാൻ ശരിക്കും അന്ന് ഫിറ്റ്‌ ആയിരുന്നു. പിന്നെ ഇഷാനി നിന്നെ കിസ്സ് ചെയ്യാൻ വന്നോ..? അപ്പോൾ അവൾ കഴിക്കുമോ..?

കൃഷ്ണ സംശയത്തോടെ ചോദിച്ചു

'ഇല്ല. പക്ഷെ അന്ന് ഗ്ലാസ് മാറി കുടിച്ചതാ. പിന്നെ പുള്ളിക്കാരി ഫിറ്റ്‌ ആയി..'

'എന്നിട്ട് അവൾ കിസ്സ് ചെയ്തോ..?

കൃഷ്ണ സംശയത്തോടെ ചോദിച്ചു

'ചെറുതായ്.. ഇത്രക്ക് വഴക്ക് ഇടാൻ മാത്രം ഒന്നും ഇല്ലടി.'

'അപ്പോൾ അവൾക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നോ..?

കൃഷ്ണയുടെ സംശയങ്ങൾ തീർന്നില്ല

'അത് എനിക്കറിയില്ല. അവളുടെ മനസ്സിൽ എന്താണെന്ന് അവൾക്ക് പോലും പിടിയില്ല..'

ഞാൻ പറഞ്ഞു

'നിന്റെ മനസിലോ..?

അവൾ എന്റെ മുഖത്ത് സൂക്ഷ്മതയോടെ നോക്കി ചോദിച്ചു

'എന്റെ മനസ്സിൽ എന്ത്..?

'അവളോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടോന്ന്..?

💬 Comments

View all comments