Chapter Title : റോക്കി 4 [സാത്യകി]
വരുന്നത്. അവൾ സീറ്റിൽ ഒറ്റയ്ക്ക് ഇരിക്കുവായിരുന്നു. ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു
'ക്രിസ്റ്റി എന്തിയെ..?
അവളുടെ അടുത്ത് എപ്പോളും ക്രിസ്റ്റി ആണ് ഇരിക്കാറ്. അവളെ കാണാഞ്ഞിട്ട് ഞാൻ ചോദിച്ചു
'അവൾ കുറച്ചു മുമ്പിലായ് ഇരിപ്പുണ്ട്.. നിനക്ക് ഉറക്കം വന്നില്ലേ..?
അവൾ ചോദിച്ചു
'ഇല്ല.. നിനക്ക് ഉറക്കം വന്നില്ലേ..?
ഞാൻ തിരിച്ചു ചോദിച്ചു
'ഇല്ല..'
അവൾ പറഞ്ഞു
'ഓ.. പിന്നെ എന്താ ഇന്ന് ഇങ്ങനെ ഒരു ഡ്രെസ്സിങ്..?
ഞാൻ അവളുടെ വേഷത്തെ പറ്റി അവളോട് തിരക്കി
'എങ്ങനെ ഡ്രെസ്സിങ്..?
അവൾ ചോദിച്ചു
'ഹൂഡിയൊക്കെ, പിന്നെ മുടി ഇങ്ങനെ ഷോർട് ആക്കി കെട്ടി വെച്ചിരിക്കുന്നെ..'
'അത് ചുമ്മാ ഒരു സ്റ്റൈൽ പിടിച്ചതല്ലേ..'
അവൾ പറഞ്ഞു
'ഉവ്വ.. എനിക്ക് തോന്നിയത് നീ ഇഷാനിയെ ഇമിറ്റേറ്റ് ചെയ്യുവാ എന്നാ..'
കെട്ട് തലക്ക് പിടിച്ചത് കൊണ്ട് ഞാൻ ഉള്ള് തുറന്നു സംസാരിക്കാൻ തുടങ്ങി
'ഓ പിന്നെ, അവൾ മാത്രമേ ഇങ്ങനെ ഡ്രസ്സ് ചെയ്യാറുള്ളു..?
'എനിക്ക് നിന്നെ കണ്ടപ്പോൾ അവളെയാ ഓർമ വന്നെ.. അതാ ഞാൻ ചോദിച്ചേ..'
'നിനക്ക് എന്ത് കണ്ടാലും അവളെ അല്ലേ ഓർമ വരൂ..'
അവൾ മുഖം വീർപ്പിച്ചു പറഞ്ഞു
'അതെന്താ നീ അങ്ങനെ പറയുന്നെ..?
'ഒന്നുമില്ല... നിങ്ങൾ എന്തിനാ റോക്കി പിണങ്ങിയത്..? അത് നീ ഇത് വരെ ആരോടും പറഞ്ഞില്ലല്ലോ.. അത്രക്ക് വലിയ സീക്രെട് ആണോ അത്..'
'ഓ അതൊന്നും ഇല്ലടി.. അവളുടെ ഓരോരോ സ്വഭാവം..'
ഞാൻ ആ വിഷയം മാറ്റാൻ ശ്രമിച്ചു
'പറയാൻ താല്പര്യം ഇല്ലേൽ വേണ്ട. നിങ്ങൾ ആയി നിങ്ങളുടെ സീക്രെട് ആയി..'
കൃഷ്ണ തല ചെരിച്ചു
💬 Comments
View all comments