Chapter Title : റോക്കി 4 [സാത്യകി]
അല്ലേ കാണാൻ കിട്ടാത്തത്..'
ഞാൻ അവൾക്ക് മറുപടി കൊടുത്തു
' ഇപ്പോൾ അങ്ങനെ ആയോ..? പിന്നെ മൂഡോഫ് ഒക്കെ മൊത്തം മാറിയോ..?
അവൾ ചോദിച്ചു
'എന്ത് മൂഡോഫ്..?
'ഇഷാനി വരാത്തത് കൊണ്ട് മൂഡോഫ് ആയി ടൂറിനില്ല എന്ന് പറഞ്ഞു ഇരുന്നതല്ലേ.. അത് ഇപ്പോൾ മാറിയോ എന്ന്...'
'ആ അതൊക്കെ മാറി..'
ഞാൻ വെറുതെ പറഞ്ഞു
'പക്ഷെ ഞാൻ നോക്കിയിട്ട് ഇപ്പോളും എന്തോ ഒരു വിഷമം നിനക്കുണ്ടല്ലോ.. ആരും അതറിയാതെ ഇരിക്കാൻ നീ ബഹളം ഉണ്ടാക്കി നടക്കുന്ന പോലെയാ തോന്നുന്നേ..'
'അതൊക്കെ നിന്റെ തോന്നൽ ആടി..'
ഞാൻ ആ വിഷയം അവസാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. ടൂറിന്റെ ഓരോ ഡെസ്റ്റിനേഷൻ പോയിന്റ്സും ഞങ്ങൾ കവർ ചെയ്തോണ്ട് ഇരുന്നു. അതിനിടക്ക് ഒരു തവണ കൃഷ്ണ ഇഷാനിയെ പോലെ ഒരുങ്ങി വന്നു. ഇഷാനിയെ പോലെ എന്ന് വച്ചാൽ അവളുടെ അതേ ഡ്രസിങ്. ഒരു ബ്ലാക്ക് ഹൂഡി ആൻഡ് ജീൻസ്. പിന്നെ തലയിൽ ബാൻഡ് വച്ചു ഷോര്ട്ട് ഹെയർ പോലെ ആക്കി വച്ചിരിക്കുന്നു. ഒരേ ഷേപ്പും നിറവും ഒക്കെ കാണുമ്പോൾ തന്നെ എല്ലാവർക്കും ഇഷാനിയുടെ കട്ട് ഫീൽ ചെയ്യും. ഇഷാനിയെ ഒരു കണക്കിന് മറന്നു വന്ന എന്നെ അവൾ വീണ്ടും ഒരുങ്ങി വന്നു ഓർമിപ്പിച്ചു.
അന്ന് വൈകിട്ട് ഞങ്ങൾ ബസിൽ യാത്രയിൽ ആയിരുന്നു. ഞാൻ ആണേൽ അടിച്ചു പൂക്കുറ്റി ആയിരുന്നു. രാഹുൽ ഏതോ മാട്ട സാധനം കൊണ്ട് വന്നിരുന്നു. അത് അടിച്ചു ഞങ്ങൾ എല്ലാത്തിന്റെയും കിളി പോയി ഇരിക്കുവായിരുന്നു. ബസിൽ എല്ലാവരും ഉറക്കം പിടിച്ചിട്ടും എനിക്ക് ഉറക്കം വന്നില്ല. അപ്പോളാണ് കൃഷ്ണയുടെ മെസ്സേജ് എനിക്ക്
💬 Comments
View all comments