Chapter Title : റോക്കി 4 [സാത്യകി]
വന്നു നിൽക്കും. ഞാൻ മറ്റൊരു വഴിയിലും. അത് മൊത്തത്തിൽ കൊളാപ്സ് ആകും..'
ഞാൻ എന്റെ ന്യായം പറഞ്ഞു
'ശരി.. സമ്മതിച്ചു.. എനിക്ക് നിന്നോട് ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ നിന്നെ റിലേഷന്റെ കാര്യത്തിൽ ഒന്നിനും ഞാൻ ഫോഴ്സ് ചെയ്യില്ല എന്ന് വാക്ക് തരാം. നീ ഇപ്പോൾ നോ പറഞ്ഞാൽ ആയി എന്ന എന്റെ തോട്ട് ഒരിക്കലും മാറാൻ പോണില്ല..'
ഞാൻ ഒന്നു കൂടി ആലോചിച്ചു. അവൾ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ അത് അവളോട് ചെയ്യാവുന്ന ഒരു തെറ്റാണു. പക്ഷെ അവളുമായി ഫിസിക്കൽ റിലേഷൻ സ്റ്റാറ്റർട്ട് ചെയ്താൽ അത് അതിലും വലിയ ചതി ആയിരിക്കും. ലക്ഷ്മിയും ഞാനും ആയുള്ള കാര്യം ഇവൾക്ക് അറിയില്ല. ഈ റിലേഷൻ സ്റ്റാർട്ട് ആയി കഴിഞ്ഞു സിസ്റ്റർസിൽ ആരെങ്കിലും ഇത് അറിഞ്ഞാൽ ഇവരുടെ ഫാമിലി അടക്കം വലിയ ബോംബ് വീഴും.. എനിക്ക് ശരിക്കും ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല
'ഓക്കേ.. എനിക്ക് കുറച്ചു ആലോചിക്കണം..'
ഞാൻ ഒരു ഉത്സാഹം ഇല്ലതെ പറഞ്ഞു
'ശരി.. നീ ടൈം എടുത്തു ആലോചിച്ചോ.. ഞാൻ പോകുവാ..'
അവൾ എന്തോ കരുതി കൂട്ടിയ പോലെ പുറകോട്ട് നടന്നു
'എവിടെ പോകുവാ എന്ന്..?
ഞാൻ അവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു
'തിരിച്ചു പോകുവാ.. മടുത്തു.. മതിയായി ഈ ടൂർ.. '
അവൾ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു
'ടീ ഞാൻ ആലോചിക്കാം എന്ന് പറഞ്ഞല്ലോ.. എനിക്കൊരു ഇത്തിരി ടൈം താ..'
'എന്താടാ നിനക്ക് ആലോചിക്കാൻ സമയം വേണ്ടത്..? എന്നെ എങ്ങനെ ഒഴിവാക്കാമെന്നോ? അതോ എന്നോട് ചെയ്തത് തെറ്റാണോ അല്ലയോ എന്ന് ആലോചിക്കാനോ...?
അവൾ
💬 Comments
View all comments