Chapter Title : റോക്കി 4 [സാത്യകി]
ഞാൻ മനസിലാക്കി. അതിനുള്ള അർഹത ഒക്കെ ഞാൻ നഷ്ടപ്പെടുത്തി. പക്ഷെ അത് കാരണം കൃഷ്ണയേ എനിക്ക് സ്വീകരിക്കാനും കഴിയില്ല. അധികം വേദനിപ്പിക്കാതെ അവളെ എന്നിൽ നിന്നും എടുത്തു മാറ്റണം.
ഒറ്റ ദിവസം കൊണ്ട് തന്നെ ഞങ്ങൾ ശാരീരികമായി ഞങ്ങൾ ഇത്രയും അടുത്തെങ്കിൽ വൈകാതെ തന്നെ ഈ ലിമിറ്റും ഞങ്ങൾ ക്രോസ് ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ പോക്കാണേൽ അടുത്ത് തന്നെ ഇത് കളിയിൽ ചെന്ന് നിൽക്കും. അത് നടക്കരുത്. അന്ന് വൈകിട്ട് ഹോട്ടൽ റൂമിൽ ഞങ്ങൾ സ്റ്റേ ആയിരുന്നു. ഒരു ഒൻപതര ആയപ്പോൾ കൃഷ്ണയുടെ മെസ്സേജ് വന്നു. അവളുടെ റൂമിലോട്ട് വാ ഇപ്പോൾ ഒറ്റക്കെ ഉള്ളു എന്നായിരുന്നു മെസ്സേജ്. അത് എന്തിനുള്ള പുറപ്പാട് ആണെന്ന് എനിക്ക് പിടികിട്ടി. ഞാൻ നോക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞു. എന്റെ റൂമിൽ ഞാനും രാഹുലും ആഷിക്കും ആയിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾ വട്ടമിരുന്നു തണ്ണി മോന്തുവായിരുന്നു. രാഹുലിന്റെ സ്പെഷ്യൽ ചാത്തനും ഉണ്ടായിരുന്നു അതിൽ.
'അളിയാ എനിക്കൊരു അബദ്ധം പറ്റി..'
ഞാൻ അവന്മാരുടെ മുന്നിൽ മനസ് തുറക്കുകയായിരുന്നു
'എന്താ മൈരേ..?
അടിച്ചു കിണ്ടി ആയിട്ട് ഇരിക്കുന്ന ആഷി ചോദിച്ചു
'ഡാ കൃഷ്ണ ഇല്ലേ... അവളുമായി ഞാൻ...'
'വഴക്കിട്ടോ..?
രാഹുൽ ചോദിച്ചു
'അല്ലടാ.. അവളുമായ് ഞാൻ ചെറുതായ് ഒന്ന് കൊളുത്തി..'
ഞാൻ പറഞ്ഞു
'എപ്പോ..?
രാഹുൽ ആശ്ചര്യത്തോടെ ചോദിച്ചു
'ഒത്തിരി ആയില്ല.. ഇന്നലെ ആയിരുന്നു..'
'പൂശിയോ..'
ആഷി ചോദിച്ചു
'ഹേയ്.. പക്ഷെ വത്സൻ വരെ ഒക്കെ എത്തി..'
'എടാ സാമദ്രോഹി അപ്പോൾ ഇഷാനി..? അവൾ ഇത് അറിഞ്ഞാൽ എന്താകും എന്നറിയാമോ..?
രാഹുൽ എന്നോട് ചോദിച്ചു
💬 Comments
View all comments