0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.1K

കഴിഞ്ഞു നീ തന്നെ അവളെ ഉപദ്രവിക്കാൻ നോക്കീട്ടില്ലെ..? അന്നൊരിക്കൽ ക്ലാസിൽ നടന്ന മാല മോഷണം ഡ്രാമ.. പിന്നെ അന്ന് ഓണത്തിന് നടന്നത്..?

ഞാൻ വീണ്ടും അവളെ ചോദ്യം ചോദിച്ചു കുരുക്കിൽ ആക്കി

'ഓണത്തിന് നടന്നത് സത്യം ആയും ഞാൻ അറിഞ്ഞല്ല. എന്റെ അപ്പ സത്യം.. പക്ഷെ അന്നത്തെ മാല കേസ്... അതെനിക്ക് പറ്റിയ ഒരു അബദ്ധം ആയിരുന്നു.. നീ അന്ന് അവളുടെ വീട്ടിലെ കാര്യം പറഞ്ഞു കഴിഞ്ഞു ഒരിക്കൽ പോലും ഞാൻ അവളെ ഹേർട്ട് ചെയ്യാൻ നോക്കിയിട്ടില്ല. ആക്ച്വലി അത് കഴിഞ്ഞു അവളായി ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കാൻ ഞാൻ പലവട്ടം ട്രൈ ചെയ്തിരുന്നു..'

കൃഷ്ണ ആത്മവിശ്വാസം ചോർന്ന പോലെ പറഞ്ഞു

'ഇത്രയും ഒക്കെ ചെയ്തിട്ട് അവൾ നിന്നെ പിടിച്ചു ഫ്രണ്ട് ആക്കും ഉടനെ എന്ന് കരുതിയോ.. പിന്നെ ആരും ഇല്ലാത്ത കുട്ടി ആണെങ്കിലും നിന്നെ പോലെ എല്ലാവരും ഉള്ള ആൾക്ക് ആണെങ്കിലും വിഷമം എല്ലാം ഒരുപോലെ ആണ്. അത് നീ മനസിലാക്കു..'

ഉപദേശം പോലെയോ ഒരു ചെറിയ ശകാരം പോലെയോ ഞാൻ അത് പറഞ്ഞു. കൃഷ്ണ തല കുനിച്ചു നിൽക്കുക ആയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിട്ട് ഉണ്ടായിരുന്നു. ഇഷാനിയോട് ചെയ്തതിന്റെ കുറ്റബോധം തികട്ടി വന്നതാണോ അതോ എന്റെ മുന്നിൽ ഉള്ള നല്ല കുട്ടി ഇമേജ് പൊളിഞ്ഞതിന്റെ നിരാശ കൊണ്ടാണോ ആ കണ്ണ് നിറഞ്ഞത് എന്ന് എനിക്ക് അറിയില്ല. എന്തായാലും എല്ലാം ഏറ്റ് പറഞ്ഞ സ്‌ഥിതിക്ക് അവളെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ അവളുടെ തലയിൽ ഒന്ന് സ്നേഹത്തോടെ തടവി. മതി, പോട്ടെ എന്നൊരു അർഥം ആ

💬 Comments

View all comments