Chapter Title : റോക്കി 4 [സാത്യകി]
തലോടലിൽ ഉണ്ടായിരുന്നു. ഞാൻ ബൈക്ക് എടുത്തു കോമ്പൗണ്ടിന് വെളിയിൽ പോകുമ്പോളും അവൾ അവിടെ തല കുനിച്ചു തന്നെ നിൽക്കുകയായിരുന്നു...
കൃഷ്ണയോട് ആ കാര്യം സംസാരിച്ചത് ഇഷാനിയോട് ഞാൻ പറഞ്ഞതേയില്ല. കൃഷ്ണയോട് ആ കാര്യം ഉള്ളിൽ വച്ചു പെരുമാറിയതും ഇല്ല. അതിനിടയിൽ ഇഷാനിയോടുള്ള എന്റെ പ്രേമം ഉള്ളിൽ മൂടി വയ്ക്കാൻ കഴിയാത്ത വിധം വളർന്നു കൊണ്ടിരുന്നു. ക്ലാസ്സ് ടൈം പോലും എന്റെ കണ്ണുകൾ അവൾ ഒറ്റയ്ക്ക് മാറിയിരിക്കുന്ന മൂലയിലേക്ക് പലപ്പോഴും വീണു കൊണ്ടിരുന്നു..
അന്ന് രേണുവിന്റെ ക്ലാസ്സ് ആയിരുന്നു. ക്ലാസ്സിന്റെ ഇടയിലും എന്റെ വായ്നോട്ടം തകൃതിയായ് നടന്നോണ്ട് ഇരുന്നു. രേണു ക്ലാസ്സ് എടുത്തോണ്ട് ഇരിക്കുന്നതിനു ഇടയിൽ ആണ് ഞാൻ കയ്യുയർത്തി എന്തോ സംശയം ഉണ്ടെന്ന രീതിയിൽ അവളെ എന്റെ അടുത്തേക്ക് വിളിച്ചത്.
ഒട്ടുമിക്ക ക്ലാസും ഞാൻ മര്യാദക്ക് ശ്രദ്ധിച്ചു ഇരിക്കും. എന്തെങ്കിലും ഡൌട്ട് തോന്നിയാൽ അപ്പൊ തന്നെ ഇത് പോലെ വിളിച്ചു ക്ലിയർ ചെയ്യും. പിന്നെ പരീക്ഷക്ക് രണ്ട് ദിവസം മുമ്പായിരിക്കും അതൊക്കെ തുറന്നു നോക്കുന്നത്. റാങ്ക് ഒന്നും നേടാൻ അല്ലാതെ പാസ്സ് ആകാൻ മാത്രം ലക്ഷ്യം വച്ചു പഠിക്കുന്നത് കൊണ്ട് അതൊക്കെ ധാരാളം ആയിരുന്നു. ഇതും അത് പോലെ എന്തോ സംശയം ഉണ്ടായിട്ട് ഞാൻ വിളിച്ചത് ആണെന്നാണ് എല്ലാവരും കരുതിയത്. രേണുവും..
' നീ അന്ന് പറഞ്ഞത് ശരിയായിരുന്നു..'
എന്റെ അരികിലേക്ക് ഡൌട്ട് ക്ലിയർ ചെയ്യാൻ വന്ന രേണുവിനോട് സ്വകാര്യം എന്ന പോലെ ഞാൻ പറഞ്ഞു. എന്താണ് കാര്യം എന്നറിയാതെ അവൾ കണ്ണ് മിഴിച്ചപ്പോൾ ഞാൻ കാര്യം അവതരിപ്പിച്ചു..
'ഇഷാനി... അവളോട് എനിക്ക് ഇപ്പൊ മുടിഞ്ഞ പ്രേമം
💬 Comments
View all comments