Chapter Title : റോക്കി 4 [സാത്യകി]
ആണ്...!
എന്റെ മറുപടി കേട്ട് രേണു പെട്ടന്ന് ഒന്ന് അമ്പരന്ന് ചുറ്റും നോക്കി.. ക്ലാസ്സ് കഴിഞ്ഞു സംസാരിക്കാം എന്ന മട്ടിൽ അവൾ എന്നെ കണ്ണ് കാണിച്ചു.. ഞാൻ അവരൊന്നും കേൾക്കില്ല എന്ന മട്ടിൽ തിരിച്ചു ആംഗ്യം കാണിച്ചു ബെഞ്ചിന് അറ്റത്തേക്ക് കുറച്ചു കൂടെ നീങ്ങി ഇരുന്നു. രേണു ഡെസ്കിന്റെ അറ്റത്തു എന്നോട് ചേർന്ന് നിന്നു. ഞാൻ ചുമ്മാ ഒരു ബുക്ക് ഞങ്ങൾക്ക് ഇടയിൽ തുറന്നു വച്ചു അതിൽ നോക്കി സംസാരിച്ചു..
'ആരും കേൾക്കില്ല.. നീ എന്തെങ്കിലും ഒന്ന് പറ..'
ഞാൻ അവളോട് പറഞ്ഞു. അവൾ എന്റെ അടുത്തിരിക്കുന്ന രാഹുലിനെയും ആഷിക്കിനെയും നോക്കി. അവർക്ക് മാത്രേ ഞങ്ങൾ സംസാരിക്കുന്നത് കേൾക്കാവൂ..
'ഞാൻ എന്ത് പറയാൻ ആട ഇതിൽ ഇപ്പൊ..? നീ അവളോട് കാര്യം പറഞ്ഞോ..?
രേണു എന്നോട് ചോദിച്ചു
'ഇല്ല.. എങ്ങനെ ഇത് അവളോട് അവതരിപ്പിക്കും എന്നൊരു സംശയം..'
'നീ അവളോട് നേരിട്ട് പറ മനസ്സിൽ ഇട്ടോണ്ട് നടക്കാതെ.. മനസ്സിൽ പറയാതെ വച്ചോണ്ട് ഇരുന്നാൽ അന്ന് അവൾ തള്ളിയ കല്യാണ ആലോചന പോലെ ശരിക്കും എന്തെങ്കിലും ഒക്കെ വരും..'
അവൾ എന്നെ ഉപദേശിച്ചു
'പക്ഷെ ഇത് പറഞ്ഞാൽ അവൾ എങ്ങനെ റിയാക്ട് ചെയ്യും എന്ന് അറിയില്ല. ചിലപ്പോ ഇപ്പൊ ഉള്ള കമ്പനി പോയാലോ..? അതാണ് എനിക്കൊരു പേടി..'
'അതൊന്നും ഇല്ല.. നീ കാര്യം പറ..'
അടുത്തിരുന്ന ആഷിക്ക് എനിക്ക് ധൈര്യം തന്നു
'നിനക്ക് അവൾ കംഫർട്ടബിള് ആണെന്ന് തോന്നുന്ന ഒരു ടൈം നോക്കി കാര്യം അവതരിപ്പിക്ക്.. ഒട്ടും വൈകിക്കരുത്..'
രേണു എന്റെ ബുക്കിൽ വെറുതെ കയ്യോടിച്ചു കൊണ്ട് പറഞ്ഞു..
💬 Comments
View all comments