0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.1K

ഈ സമയം ഞങ്ങൾ എല്ലാരും ഇഷാനിയെ ഒരുമിച്ചു നോക്കി. അത് അവൾ ശ്രദ്ധിക്കുകയും ചെയ്തു.. ഞങ്ങൾ എല്ലാവരും അവളെ പറ്റിയാണ് സംസാരിക്കുന്നത് എന്ന് അവൾക്ക് തോന്നാൻ തുടങ്ങി..

'അവൾ ശ്രദ്ധിക്കുന്നുണ്ട്.. അങ്ങോട്ട്‌ നോക്കാതെ നേരെ ഇരിയെടാ..'

രേണു ആഷിക്കിന്റെ കയ്യിൽ ഒരു കൊട്ട് കൊടുത്തു തിരികെ ബോർഡിന് അടുത്തേക്ക് നടന്നു..

അന്ന് ഇന്റർവെൽ ആയപ്പോ ഇഷാനി ഞങ്ങൾ സംസാരിച്ചത് എന്താണെന്ന് എന്നോട് ചോദിച്ചു.. ഞാൻ ക്ലാസ്സിൽ സംശയം തോന്നിയ കാര്യം ചോദിച്ചത് ആണെന്ന് പറഞ്ഞിട്ടും അവൾക്ക് വിശ്വാസം വന്നില്ല. അവളെപ്പറ്റി എന്തോ പറഞ്ഞു എന്ന് അവൾ ശരിക്കും വിശ്വസിച്ചു.. എന്റെ മറുപടികളിൽ എല്ലാം കുറച്ചു കള്ളത്തരം മുഴച്ചു നിൽക്കുന്നത് പോലെ അവൾക്ക് തോന്നിയിരിക്കണം..

അന്ന് വൈകുന്നേരം തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആണ് വീടിന്റെ പടിയിൽ എന്നെ കാത്തു ഒരാൾ ഇരിക്കുന്നത് ഞാൻ കണ്ടത്.. ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരാൾ - ലക്ഷ്മി

'നീ എപ്പോ.. എപ്പോ വന്നു..?

അവൾ എപ്പോ വന്നു എന്നതിന് ഉപരി എന്തിന് ഇപ്പൊ ഇവിടെ വന്നു എന്നതാണ് എനിക്ക് സംശയം ഉണ്ടാക്കിയത്.. അവളുടെ മുഖത്ത് ആണേൽ യാതൊരു വിധ ദേഷ്യവും പരിഭവവും ഇല്ല. ഏറ്റവും നല്ല മൂഡിൽ ലച്ചുവിനെ എങ്ങനെ കാണാൻ കഴിയുമോ അതെ മുഖം.. അതാണ് ശരിക്കും എന്നെ പേടിപ്പിച്ചത്

ഞാൻ അവളോട് ചതി കാണിച്ചു എന്നാണ് അവൾ കരുതിയിരിക്കുന്നത്. അങ്ങനെ ഒരാൾക്ക് എങ്ങനെ എന്നോട് ഇത്ര സൗമ്യമായി പെരുമാറാൻ കഴിയും...? അവളുടെ സ്വഭാവം വച്ചു അവളുടെ ഉദ്ദേശം എന്താണെന്ന് ഊഹിക്കാൻ തുടങ്ങിയപ്പോൾ നല്ലതൊന്നും എന്റെ തലച്ചോർ എനിക്ക് കാണിച്ചു തന്നില്ല..

💬 Comments

View all comments