0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.1K

വല്ല വിഷ ജ്യൂസോ ആസിഡ് കുപ്പിയോ വല്ലോം ആയിട്ടാണോ അവളുടെ വരവ്.. ഹേയ് എന്നോട് അവൾ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല. ഞാൻ സമാധാനിക്കാൻ ശ്രമിച്ചു

'ഞാൻ വന്നിട്ട് കുറച്ചു നേരമായി..'

വളരെ പതുക്കെ അവൾ പറഞ്ഞു.

'വിളിക്കരുന്നില്ലേ..? ഞാൻ ലേറ്റ് ആയിരുന്നെലോ..?

കതക് തുറന്നു അവളെ ഉള്ളിലേക്ക് ക്ഷണിച്ചു കൊണ്ട് ഞാൻ പറഞ്ഞു

'എത്ര ലേറ്റ് ആയാലും നിന്നെ വെയിറ്റ് ചെയ്തോളാമായിരുന്നു..'

ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു

'നല്ല ക്ഷീണം ഉണ്ടല്ലോ മുഖത്ത്.. ജ്യൂസ്‌ അടിക്കട്ടെ..'

ഞാൻ ചോദിച്ചു

'വേണ്ട. കുറച്ചു കഴിഞ്ഞു മതി..'

അത് പറഞ്ഞു കഴിഞ്ഞു അവളോട് എന്ത് സംസാരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇഷാനിയുടെ വിഷയം എടുത്തിടണോ എന്ന് ഞാൻ ചിന്തിച്ചു.. കുറച്ചു നേരത്തേക്ക് അവളും ഒന്നും സംസാരിച്ചില്ല. ഞങ്ങൾക്ക് ഇടയിൽ മൗനം മുളച്ചു തുടങ്ങി. അത് സത്യത്തിൽ വളരെ അരോചകം ആയി തോന്നി...

'എന്നെ മിസ്സ്‌ ചെയ്തോ..?

ലച്ചു ഇടറിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു

'യെസ്...'

അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒരു വേദന പടർന്നു. ശരിയാണ്.. ശരിക്കും ഞാൻ അവളെ മിസ്സ്‌ ചെയ്തിരുന്നു. ഇഷാനിക്ക് വേണ്ടി ആണെങ്കിൽ പോലും അവളെ ലൈഫിൽ നിന്ന് ഒഴിവാക്കേണ്ടി വന്നത് വളരെ പ്രയാസം ഏറിയ ഒരു കാര്യം ആയിരുന്നു..

'എന്നിട്ട് എന്താ ഒന്ന് വിളിക്കുക പോലും ചെയ്യാഞ്ഞേ.. അറ്റ്ലീസ്റ്റ് ഒരു മെസ്സേജ് എങ്കിലും..?

ലച്ചു പരിഭവത്തോടെ ചോദിച്ചു

'നീ എല്ലായിടത്തും എന്നെ ബ്ലോക്ക്‌ ചെയ്തില്ലേ.. പിന്നെ ഞാൻ കരുതി നീ ഒന്ന് ശരിക്കും കൂൾ ആയിട്ട് നേരിട്ട് കണ്ട് അപ്പോളജൈസ്

💬 Comments

View all comments