0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.1K

ചെയ്യാമെന്ന്..'

'എല്ലാത്തിലും ഒന്നും ഞാൻ ബ്ലോക്ക്‌ ആക്കിയില്ല. നിനക്ക് വേണമെങ്കിൽ ഗൂഗിൾ പേയിൽ എനിക്ക് മെസ്സേജ് ഇടാമായിരുന്നു..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ടപ്പോ എനിക്കും ചിരി വന്നു. ഞങ്ങൾക്ക് ഇടയിൽ തളം കെട്ടി നിന്ന ശോകം അന്തരീക്ഷം മൊത്തത്തിൽ മാറി. എന്നാൽ ആ ചിരി അവസാനിക്കും മുമ്പേ അവൾ എന്റെ അരികിലേക്ക് ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. അത് ഞാൻ ഒട്ടും എക്സ്‌പെക്ട് ചെയ്തിരുന്നില്ല. ലച്ചു എന്നെ ശരിക്കും കെട്ടിപ്പിടിച്ചു. എന്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടാകാതെ വന്നപ്പോൾ അവൾ മുഖം ഉയർത്തി എന്നെ നോക്കി.. അവളോട് എന്ത് പറയണം എന്നറിയാതെ കുഴങ്ങി നിൽക്കുകയായിരുന്നു ഞാൻ..

'നീ എന്റടുത്തു നമ്പർ ഇട്ടാൽ ഞാൻ നിന്നെ വിട്ട് പോകുമെന്ന് കരുതിയോടാ..'

അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ ചോദിച്ചു

'എന്ത് നമ്പർ..?

ഞാൻ അവളെ കെട്ടിപ്പിടിക്കാതെ തന്നെ സംശയത്തോടെ ചോദിച്ചു

'നീ ഇഷാനിയെ ഇഷ്ടം ആണെന്ന് പറഞ്ഞത്.. അത് പിന്നെ ആലോചിച്ചപ്പോൾ ആണ് കള്ളം ആണെന്ന് എനിക്ക് മനസിലായത്..'

അവൾ പറയുന്നത് എനിക്ക് മനസിലാകുന്നില്ലായിരുന്നു..

'അത് കള്ളം ആണെന്ന് നിനക്ക് എങ്ങനെ തോന്നി..'

'ഞാൻ എന്ത് ചെയ്താലും നീ തിരിച്ചു അത് പോലെ എനിക്കിട്ട് തരില്ലേ.. അന്ന് നവനീതിനെ പറ്റിക്കാൻ ഞാൻ അവനടുത്തു ഫ്‌ളൈർട് ചെയ്ത പോലെ നീ എന്റെ കുരു പൊട്ടിക്കാൻ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞു.. ആ ദേഷ്യം ഒക്കെ പോയ്‌ എല്ലാം ആലോചിച്ചപ്പോൾ ആണ് എനിക്ക് മനസിലായത്..'

അവൾ എല്ലാം മനസിലാക്കിയിട്ടും ഒന്നും അറിയാത്തത് പോലെ നടിക്കുകയാണ് എന്ന് എനിക്ക്

💬 Comments

View all comments