Chapter Title : റോക്കി 4 [സാത്യകി]
തോന്നി. അവളോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ ഒരു മരപ്പാവ കണക്കിന് നിന്നു
'നീ എന്താ ഒന്നും പറയാത്തെ...?
അവൾ ചോദിച്ചു
'ലച്ചു... ഞാൻ പറഞ്ഞത് സത്യം ആണ്... എനിക്ക്... എനിക്ക് അവളെ ഇഷ്ടം ആണ്..'
ലച്ചുവിന്റെ കൈകൾ എന്റെ ദേഹത്ത് നിന്നും അയഞ്ഞു. അവൾ കുറച്ചു പിന്നിലേക്ക് മാറി എന്നെ തന്നെ നോക്കി നിന്ന്. അവളുടെ കണ്ണുകളിൽ ഒരു വേദന ഉണ്ടായിരുന്നു
' എന്ത് കണ്ടിട്ട്... അർജുൻ എന്ത് കണ്ടിട്ടാണ് നിനക്ക് അവളോട് ഇത്രയും പ്രേമം.. അത് എനിക്ക് ഒന്ന് മനസിലാക്കി തരാൻ പറ്റുമോ..?
ലച്ചു അരിശത്തോടെ എന്നോട് ചോദിച്ചു.
'ലച്ചു എനിക്കവളെ ആദ്യം മുതലേ ഇഷ്ടം ആയിരുന്നു. ഇടയ്ക്ക് പല പ്രശ്നം കാരണം എനിക്ക് അത് അവളോട് പറയാൻ പറ്റാതെ പോയ്. പിന്നെ നീ വന്നു. പക്ഷെ ഇപ്പൊ അവളെ ഉള്ളിൽ ഇട്ടോണ്ട് എനിക്ക് നിന്നെ ചതിക്കാൻ പറ്റാത്ത അവസ്‌ഥ ആണ്..'
'അത്രക്ക് ഉള്ളിൽ കേറാൻ അവൾക്ക് എന്താടാ ഉള്ളത്.. എന്നേക്കാൾ എന്ത് ഉണ്ടായിട്ടാ നീയവളെ മാത്രം സ്നേഹിക്കുന്നത്..???
ലച്ചു സങ്കടവും ദേഷ്യവും സഹിക്കാതെ എന്റെ അടുത്തേക്ക് ഓടി വന്നു എന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു
'സത്യം പറ അർജുൻ... അന്ന് ഞാൻ ആയി പിണങ്ങിയപ്പോൾ നീ സെക്സ് ചെയ്ത പെൺകുട്ടി.. അത് അവളല്ലേ..?
എന്നെ വിശ്വാസം വരാത്ത അവൾ ചോദിച്ചു
'അല്ല. സത്യം ആയും അല്ല.. അവൾക്ക് ഇപ്പോളും എന്റെ ഇഷ്ടം അറിയുക കൂടി ഇല്ല..'
ഞാൻ പറഞ്ഞു
'അല്ല.. നീ കള്ളം പറയുവാ.. അത് അവളാണ്.. അവൾ തന്നെ
💬 Comments
View all comments