Chapter Title : റോക്കി 4 [സാത്യകി]
'അവളോട് എങ്ങനെ പെരുമാറണം എന്നെനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ലാ.. സ്നേഹം കാണിച്ചാൽ അവൾ പിന്നെയും ഒട്ടും. അകൽച്ച കാണിച്ചാൽ അവളുടെ മുഖം കാണുമ്പോൾ വിഷമം വരും. ശരിക്കും സുന..-
പെട്ടന്ന് കുഞ്ഞു അടുത്തുള്ള കാര്യം ഞാൻ ഓർത്തു. സുന കുടുങ്ങിയ ഉപമ ഞാൻ പിൻവലിച്ചു
'ശരിക്കും പെട്ട അവസ്‌ഥ ആണ്..'
'എനിക്ക് പറയാൻ ഉള്ളത് എന്താണെന്ന് വച്ചാൽ നീ ഇഷാനിയോട് ഒന്ന് സംസാരിക്കു..'
രാഹുൽ ചൂണ്ടയിൽ തന്നെ നോക്കി പറഞ്ഞു
'നീയെന്തിനാ എല്ലാത്തിനും അവളുടെ കാര്യം പറയുന്നേ..? ഇപ്പോൾ അവളാണോ ഇവിടുത്തെ വിഷയം..? എന്ത് ഉണ്ടേലും കിഷാനി കിഷാനി കിഷനിയോട് സംസാരിക്കു...'
എനിക്ക് ദേഷ്യം വന്നു
'അവളാണ് വിഷയം. അവൾ തന്നെ ആണ് എപ്പോളത്തെയും വിഷയം..'
അവൻ പഴയത് പോലെ തന്നെ കൂളായി മറുപടി പറഞ്ഞു
'അവളെന്നോട് മിണ്ടാതെ ഇരിക്കുന്നത് ഒന്നുമെനിക്ക് ഇപ്പോൾ പ്രശ്നം അല്ല. ഇപ്പോൾ പ്രശ്നം കൃഷ്ണയെ എങ്ങനെ നിലക്ക് നിർത്താം എന്നാണ്..'
ഞാൻ പറഞ്ഞു
'അവൾ മിണ്ടാത്തത്തിൽ പ്രശ്നം ഒന്നുമില്ല. പക്ഷെ അവൾ ഒരുത്തന്റെ ബൈക്കിന് പുറകിൽ കയറി പോയപ്പോൾ നീ എന്ത് രോദനം ആയിരുന്നു..'
അവൻ പറഞ്ഞു
'സമ്മതിച്ചു.. ഇഷാനി പ്രശ്നം ആണ്.. പക്ഷെ ഇപ്പോൾ എനിക്ക് ഡീൽ ചെയ്യാൻ പറ്റാത്തത് കൃഷ്ണയോടാണ്.. അത് എന്ത് ചെയ്യണം എന്ന് പറ..'
'അത് നീ എന്നോട് ചോദിക്കുന്നത് എന്തിനാ.. ഈ കാര്യങ്ങളിൽ ഒക്കെ ഞങ്ങളെ ആരെക്കാളും ബുദ്ധി നിനക്ക് ആണ്. എക്സ്പീരിയൻസും നിനക്ക് ആണ്.. '
അവൻ പറഞ്ഞു
'പക്ഷെ ഇത് കുറച്ചു സീരിയസ് ആണ്. സ്വന്തം കാര്യത്തിൽ നമുക്ക് ഒരു ക്ലിയർ
💬 Comments
View all comments