Chapter Title : റോക്കി 4 [സാത്യകി]
ഡിസിഷൻ എടുക്കാനും പറ്റില്ല..'
ഞാൻ എന്റെ അവസ്‌ഥ വ്യക്തമാക്കി
'ഇത് വേറെ ഒരാളുടെ വിഷയം ആണെന്ന് ചിന്തിക്ക്.. എന്നിട്ട് നീ ഒരു സൊല്യൂഷൻ ആലോചിക്ക്.. ഉദാഹരണം എനിക്ക് ഒരു പെണ്ണിനെ തലയിൽ നിന്ന് ഒഴിവാക്കണം, അപ്പോൾ നീ എന്ത് ഐഡിയ എനിക്ക് തരും..'
'കുറെ വഴി ഉണ്ട്.. പക്ഷെ എന്റേൽ ഉള്ളത് എല്ലാം ചീപ്പ് ആണ്..'
ഞാൻ പറഞ്ഞു
'എന്റെ കയ്യിൽ അതിലും തറ ആണ്. അതെടുക്കാൻ മാത്രം അവസ്‌ഥ നിനക്ക് ആയിട്ടില്ല. തല്ക്കാലം വല്ലോ ചിന്ന അവിഹിതം വല്ലതും ഉണ്ടാക്കി അവളുടെ വെറുപ്പ് പിടിയ്ക്ക്..'
അവൻ എന്നോട് പതിയെ പറഞ്ഞു
'അപ്പോൾ അവൾക്ക് എന്നോട് വെറുപ്പ് അല്ല അറപ്പ് ആകും..'
ഞാൻ സങ്കടത്തോടെ പറഞ്ഞു
'ഇതാണ് പറഞ്ഞത് എന്റെ ഐഡിയ ഒക്കെ വൻ അലമ്പാണ് എന്ന്. നിനക്ക് എന്താ തോന്നുന്നേ..?
അവൻ എന്റെ ഐഡിയ ചോദിച്ചു
'വെറുപ്പിച്ചു വെറുപ്പിച്ചു ഓടിക്കുന്നത്. കുറച്ചു ടൈം എടുക്കും. പക്ഷെ സേഫ് ആണ്..'
'അതാണ് ബെറ്റർ. അടുത്തറിയുമ്പോ നീയൊരു മൈ....-
കുഞ്ഞു അടുത്തുള്ളത് കൊണ്ട് അവൻ പറയാൻ വന്ന മൈര് വിഴുങ്ങി..
'-ആണെന്ന് തോന്നണം.. അതിന് മാക്സിമം അവളെ വെറുപ്പിക്കണം. അവൾക്ക് തോന്നാത്ത വിധത്തിൽ..'
'അത് ചെയ്യുമ്പോളും അവൾക്ക് വിഷമം തന്നെ ആകും..'
ഞാൻ പറഞ്ഞു
'അതാണ് നല്ലത്. ചെറിയ വിഷമം. അവൾക്ക് അത് താങ്ങാൻ ഒക്കെ പറ്റും. പക്ഷെ നിങ്ങൾ കണ്ടിന്യൂ ചെയ്‌താൽ അവൾക്ക് കിട്ടാൻ പോകുന്ന ഷോക്ക് ഭീകരം ആയിരിക്കും.. സൊ നീ ഈ വഴി തന്നെ നോക്ക്..'
ചൂണ്ടയിൽ കൊളുത്തിയ ചെമ്പല്ലിയേ ഒറ്റ വലിക്ക് കരയ്കിട്ട്
💬 Comments
View all comments