Chapter Title : റോക്കി 4 [സാത്യകി]
വന്നു. ശേ എന്തൊരു തൊന്ദരവ് ആണിത്.. ഒന്ന് മാന്യമായി ചിന്തിക്കാനും മനസ് സമ്മതിക്കുന്നില്ല..
എന്നെ ആർക്കാണ് കിട്ടിയത് എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ ആർക്കോ കിട്ടിയ എന്നെ കൃഷ്ണ അവരുടെ കയ്യിൽ നിന്നും മാറി വാങ്ങിച്ചു എന്ന് എനിക്ക് ഇൻസൈഡ് റിപ്പോർട്ട് കിട്ടി..
'ഡാ എനിക്ക് പാത്തുമ്മയേ ആട കിട്ടിയത്. അവൾക്ക് എന്ത് വാങ്ങി കൊടുക്കും മച്ചാ..'
ആഷിക്ക് ഞങ്ങളുടെ മുന്നിൽ ഷോ കാണിച്ചു പറഞ്ഞു. അവൻ അവളെ ആരുടെയോ കയ്യിൽ നിന്ന് മാറി വാങ്ങിച്ചത് ആണെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ പുല്ലന്റെ വിചാരം എന്തോ നിമിത്തം പോലെ കിട്ടി എന്നത് പോലെയാണ്. അത് പൊട്ടി ഫാത്തിമ വിശ്വസിക്കും. ഞങ്ങൾ വിശ്വസിക്കില്ല.
'ഒരു ഷേവിങ് സെറ്റ് വാങ്ങി കൊടുക്ക്..'
ഞാൻ അണ്ണാക്കിൽ ഇട്ട് തന്നെ പൊട്ടിച്ചു.. ടൂറിനു ഇടയിലെ അവന്റെ വീരകൃത്യവുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്. ഒന്നര സെക്കന്റ് കഴിഞ്ഞാണ് എങ്കിലും രാഹുലിന് അത് കത്തി. ഞങ്ങൾ രണ്ടും അവിടെ ചിരിച്ചു മറിഞ്ഞു. ആഷിക്കോളി സംതൃപ്തനായി മനസിൽ ഞങ്ങളെ പ്രാകി അവിടെ നിന്നും അന്തർധാനം ചെയ്തു..
'റോക്കി.. ഇഷാനിയെ വേണോ..?
ഞങ്ങളുടെ അടുത്തേക്ക് വന്ന അജയ് എന്നോട് ചോദിച്ചു
'നീയാര് അവളുടെ മാമനോ അവളെ വേണമെന്ന് ചോദിക്കാൻ..?
രാഹുൽ ഒരു കൂറ നമ്പർ ഇട്ടു
'പോടാ കുണ്ണേ.. ഇഷാനിയുടെ പേര് വേണോ എന്നാണ് ചോദിച്ചേ.. അവളെ എനിക്കാണ് കിട്ടിയത്..'
അജയ് കയ്യിലെ ഇഷാനി എന്നെഴുതിയ പേപ്പർ എനിക്ക് നേരെ കാണിച്ചു
'ഹേയ്... നീ തന്നെ വച്ചോ.. ഞാൻ കൊടുത്താൽ ഫേക്ക് ചെയ്തത് ആണെന്ന് അവൾക്ക് അറിയാം..'
ഞാൻ പെട്ടന്ന്
💬 Comments
View all comments