0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

സീരിയസ് ആയി പറഞ്ഞു

'എല്ലാവരും മാറ്റി എടുക്കുകയാണ്.. നിന്റെ പേര് അർച്ചനയ്ക്ക് ആണ് കിട്ടിയത്. കൃഷ്ണ അത് വാങ്ങിച്ചെടുത്തു. ആഷിക്ക് ഫാത്തിമയുടെ എടുത്തു.'

അജയ് പറഞ്ഞു

'എന്നാലും ശരിയാവില്ല.. നീ തന്നെ കൊടുത്തോ..'

ഞാൻ പറഞ്ഞു

'എനിക്ക് കുഴപ്പമില്ല. നീ അറിയാൻ വേണ്ടി പറഞ്ഞതാ.. അഥവാ നിനക്ക് കൊടുക്കണം എന്നുണ്ടേൽ കൊടുക്കാമല്ലോ..'

'ആ ഓക്കേ..'

ഞാൻ പറഞ്ഞു

'അവൾക്ക് എന്ത് വാങ്ങി കൊടുക്കും. അവൾക്ക് ഇഷ്ടം ഉള്ളത് എന്താ..?

അജയ് ചോദിച്ചു

'വല്ല ബുക്‌സും വാങ്ങി കൊടുക്ക്..'

ഞാൻ പറഞ്ഞു

'ശരിയാ.. അവൾ പുസ്തകപ്പുഴു ആണല്ലോ..'

അവൻ പറഞ്ഞു

'മിക്കവാറും നീ ഒന്നും കൊടുക്കേണ്ടി വരില്ല. അവളിപ്പോ പരിപാടികൾക്ക് ഒന്നും വരാറില്ല..'

രാഹുൽ പറഞ്ഞു

'നാളെ വരും. കാരണം അവളും ആർക്കോ കൊടുക്കാൻ ഉണ്ടല്ലോ.. അങ്ങനെ ഉള്ളത് കൊണ്ട് അവൾ വരാതെ ഇരിക്കില്ല..'

അജയ് പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി. പെട്ടന്ന് എനിക്ക് ഒരു കാര്യം ഓർമ വന്നു. ഞാൻ ബാഗിൽ നിന്നും ഒരു കവർ എടുത്തു. പൊതിഞ്ഞ ആ കവർ പൊട്ടിച്ചു അതിൽനിന്നും ഒരു ഓർണമെന്റ് എടുത്തു. ടൂറിനു അവൾക്ക് വേണ്ടി വാങ്ങിച്ചത്. അതിത് വരെ അവൾക്ക് കൊടുക്കാൻ കഴിഞ്ഞില്ല. ഞാൻ കൊടുത്താൽ വാങ്ങുമെന്നും ഉറപ്പില്ല. അപ്പൊ അജയ് ക്രിസ്തുമസ് ഫ്രണ്ട് എന്ന നിലയിൽ കൊടുക്കട്ടെ. അപ്പൊ അവളുടെ കയ്യിൽ അത് കിടക്കുന്നത് എങ്കിലും കാണാം.. ഞാൻ അത് അവനു നേരെ നീട്ടി

'ഇത് കൊടുക്ക് അവൾക്ക്.. നീ വേറെ എന്തെങ്കിലും വാങ്ങിക്കുന്നുണ്ടോ.? ഉണ്ടേലും കൂടെ ഇത് കൊടുത്തോ..'

ഞാൻ ആ തിളങ്ങുന്ന വെള്ളാരംകല്ലുകളും

💬 Comments

View all comments