0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

ആണോന്ന് വരെ എനിക്ക് തോന്നിപ്പോയി. ഹലോ വച്ചപ്പോൾ കിട്ടിയ റെസ്പോണ്ട്സ് ഞെട്ടിക്കുന്നത് ആയിരുന്നു

'നീ എവിടുണ്ട്..?

ലച്ചുവിന്റെ ശബ്ദം..... കുറെ നാളുകൾക്ക് ശേഷം അവളുടെ ശബ്ദം കേൾക്കുന്നു.. പക്ഷെ അവളുടെ ചോദ്യത്തിന് ഒട്ടും മയം ഇല്ലായിരുന്നു. എന്തോ താല്പര്യം ഇല്ലാത്തവരോട് സംസാരിക്കുന്ന സ്വരം പോലെ.. എന്റെ ഉള്ളിൽ കള്ളത്തരം ഉള്ളത് കൊണ്ട് അതോർത്തു എനിക്ക് പേടിയായി

'ഓക്കേ... എനിക്കൊന്ന് കാണണം.. ഞാൻ അങ്ങോട്ട്‌ വരാം..'

അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു..

പെട്ടന്നാണ് എനിക്ക് തലയിൽ ഓളം അടിച്ചത്. കൃഷ്ണ ഇപ്പോൾ ഇവിടുന്ന് പോയതേ ഉള്ളു. അവളുടെ എന്തെങ്കിലും കോപ്പ് ഇവിടെ ഉണ്ടെങ്കിൽ മാറ്റണം. കുറച്ചു മുന്നേ കൃഷ്ണയിൽ നിന്ന് ലക്ഷ്മിയുടെ സാധനങ്ങൾ മാറ്റാൻ നോക്കിയ ഞാൻ ഇപ്പോൾ തിരിച്ചു നോക്കുന്നു.. എന്തൊരു മൈരാണിത്....

ബട്ട്‌ ഞാൻ പ്രതീക്ഷിച്ചതിലും വളരെ വളരെ പെട്ടന്ന് അവൾ വീടിന് മുന്നിൽ വന്നു. ഇത്ര അടുത്ത് നിന്നാണോ അവൾ വിളിച്ചത്..? എനിക്ക് എന്തോ പന്തികേട് പോലെ തോന്നി

'നീ എപ്പോ വന്നു...?

ഞാൻ ഒരു സുഖവിവരം തിരക്കി

'നിനക്ക് എന്ത് പറ്റി...?

എന്റെ സുഖാന്വേഷണം വക വയ്ക്കാതെ അവൾ എന്നെ തറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു. എന്തോ ഒരു വല്ലായ്മ എന്റെ മുഖത്ത് ഉണ്ടായിരുന്നു. എന്തോ കള്ളത്തരം പോളിയാൻ പോകുന്നതിന് മുമ്പ് ഉണ്ടാകുന്ന വെപ്രാളം നിറഞ്ഞ ഭാവം..

'ഏയ്‌ ഒന്നുമില്ല...'

ഞാൻ ഒന്നുമില്ല എന്ന മട്ടിൽ നിന്നു.. അവളുടെ കണ്ണുകൾ എന്റെ കഴുത്തിലെക്ക് വന്നു. കോപ്പ്... വീട് മുഴുവൻ അരിച്ചു പെറുക്കാൻ നടന്നപ്പോൾ സ്വന്തം നെഞ്ചത്ത് കൃഷ്ണ തന്ന മാല

💬 Comments

View all comments