Chapter Title : റോക്കി 4 [സാത്യകി]
വേണമല്ലോ... ഇഷാനി മിണ്ടുമ്പോ നിനക്ക് ഡമ്പ് ചെയ്യാൻ വേണ്ടി മാത്രം ഒരു സാധനം.. അതല്ലേ ഇപ്പോൾ അവൾ....? നിനക്ക് നശിപ്പിക്കാൻ ഞങ്ങളുടെ ജീവിതം മാത്രമേ കിട്ടിയൊള്ളോ....?
അവളെന്നെ രണ്ടെണ്ണം അടിച്ചിരുന്നു എങ്കിൽ എനിക്ക് അത്രക്ക് എങ്കിലും ഒരു ആശ്വാസം ആയേനെ. പക്ഷെ അവൾ പറയുന്നത് കേട്ട് നിൽക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല..
'ലച്ചു ഞാൻ നിന്നെ ഓർക്കാഞ്ഞിട്ടോ അവളെ ഹെർട്ട് ചെയ്യാനോ അല്ല.. പറ്റിപ്പോയി.. '
'ഞാൻ എന്താ നിനക്കിട്ടു ഒന്ന് തരാത്തത് എന്നറിയാമോ..? നിന്നെ തൊടാൻ പോലും എനിക്കിപ്പോ അറപ്പാണ്.. നിന്നെ ഓർത്താണല്ലോ ഞാൻ ഇത്രയും നാൾ കഴിഞ്ഞത് എന്നോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ വെറുപ്പാണ്... '
ലച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു
'ഞാൻ നിന്നോട് പറഞ്ഞതല്ലേ എന്റെ എക്സ്കളെക്കാൾ ഒക്കെ നീയാണ് എനിക്ക് ഫേവ് ആയിരുന്നത് എന്ന്... എന്നിട്ട് എങ്ങനെ നിനക്ക് എന്നോട് ഇത് ചെയ്യാൻ തോന്നി.. നവനീത് ഒന്നും എന്നോട് ചെയ്തത് ഒരു ചതിയെ അല്ല... നീ എന്നോട് ചെയ്തതാണ് ശരിക്കുള്ള ചതി. എന്റെ ലൈഫ് നശിപ്പിച്ചവൻ ആണ് നീ... നിന്നെയാണ് ഇപ്പോൾ ഈ ലോകത്തിൽ എനിക്ക് ഏറ്റവും വെറുപ്പ്.... നീ എവിടെ എങ്കിലും പോയി ഒന്ന് ചത്തു തരുമോ...? അങ്ങനെ എങ്കിലും എനിക്ക് കുറച്ചു ആശ്വാസം കിട്ടട്ടെ....'
ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയിൽ നിന്ന് ഏറ്റവും വെറുക്കപ്പെട്ടവൻ ആയി ഞാൻ മാറി. അവളെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. കുറ്റം എല്ലാം എന്റെ ആയിരുന്നു. അവൾ എന്നെ ശപിച്ചു ഇറങ്ങി പോകുന്നത് വരെ ഞാൻ എങ്ങനെ രണ്ട് കാലിൽ
💬 Comments
View all comments