0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

നിന്നെന്നു എനിക്ക് ഉറപ്പില്ല. അവൾ പോയി കഴിഞ്ഞു ഞാൻ തളർന്നു സോഫയിൽ ഇരുന്നു.. കുറച്ചു നേരത്തേക്ക് എനിക്ക് ശ്വാസം കിട്ടിയില്ല.. ഈ കുറ്റബോധവും പ്രഷറും എനിക്ക് താങ്ങാൻ പറ്റാതെ ആയി. ഞാൻ ഫ്രിഡ്ജ് തുറന്നു ഡ്രിങ്ക്സ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി.. എല്ലാം ഏറെക്കുറെ കാലിയാണ്. ഇതൊന്നും മതിയാവില്ല എന്റെ ഉള്ളിനെ തണുപ്പിക്കാൻ..

പെട്ടന്ന് ഏതോ ഉൾവിളിയിൽ ഞാൻ കോളേജിൽ ഉള്ള സനീഷിന്റെ നമ്പർ തിരഞ്ഞു വിളിച്ചു. കഞ്ചാവിന്റെ ഡീലിങ്ങ്സ് ഒക്കെ ഉള്ളവനാണ്. എന്നെ വലിയ കാര്യമാണ്. അപ്പോൾ അവനെ മുട്ടിയാൽ തല പെരുപ്പിക്കാൻ എന്തെങ്കിലും കിട്ടും.. ഞാൻ കോൾ ചെയ്തു

'റോക്കി ഭായ്.... എവിടാ....?

അവൻ കോൾ എടുത്ത ഉടനെ ചോദിച്ചു

'എനിക്ക് അത്യാവശ്യം ആയിട്ട് സാധനം വേണം..' നീ എവിടാ...?

ഞാൻ മുഖവുര ഇല്ലതെ കാര്യത്തിലേക്ക് കടന്നു

ആദ്യമായ് വാങ്ങുന്ന കൊണ്ടും എന്റെ വെപ്രാളം കൊണ്ടും അവനൊരു പന്തികേട് ഫീൽ ചെയ്തിരുന്നു. പക്ഷെ എന്നോടുള്ള വിശ്വാസത്തിനു പുറത്ത് അവൻ സാധനം നൽകാം എന്നേറ്റു. ഞാൻ ബൈക്ക് എടുത്തു അവനുള്ള സ്ഥലത്തേക്ക് പോയി. ഒരു മുറുക്കാൻ കടയുടെ സൈഡിൽ ഒരു ആക്റ്റീവയിൽ ആയിരുന്നു അവൻ. കടയുടെ മറവിലേക്ക് പോയി സാധനം എന്റെ കയ്യിൽ തന്നിട്ട് അവൻ എന്നോട് ഇവിടുന്ന് വിട്ടോളാൻ പറഞ്ഞു. അവൻ പറഞ്ഞത് അനുസരിച്ചു അവിടെ അടുത്ത് സ്റ്റാൻഡിനു കുറച്ചു പിന്നലായി ഒരു പാറക്കുളം ഉണ്ട്. അതിന്റെ ഉള്ളിൽ അങ്ങിങ്ങായി ആളുകൾ കഞ്ചാവ് വലിക്കാനൊക്കെ കയറാറുണ്ട്.. ഞാൻ അവിടെ ചെന്നു ഇരുന്നു സ്വസ്‌ഥമായ് വലിക്കാൻ തുടങ്ങി...

പുക ചുരുണ്ട് നിവർന്നു ഇല്ലാതെ ആയത് പോലെ

💬 Comments

View all comments