0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 142.1K

നേരം അയാളെ നോക്കാതെ ഇരുന്ന എനിക്ക് അയാളിൽ എന്തോ ഒന്ന് തോന്നി. കയ്യിൽ കുരിശ് പച്ച കുത്തിയവൻ അനിരുദ്ധ് എന്ന പേര് പറഞ്ഞത് കൊണ്ടല്ല. ആ പേര് എന്റെ വർഷങ്ങൾ മുമ്പുള്ള ഓർമ്മകളെ ഒരു തിരമാല തിരികെ കൊണ്ട് തരുന്നത് പോലെ കൊണ്ട് വന്നു തീരത്ത് അടിച്ചിട്ട് പോയി.. എന്റെ ചേട്ടന്റെ പേരായിരുന്നു അത്.....

'ഞാൻ അർജുൻ....'

ഞാൻ അയാൾക്ക് കുറച്ചു താമസിച്ചു ആണെങ്കിലും കൈ കൊടുത്തു. അപ്പോളേക്കും കോൾ അപ്പുറെ കണക്ട് ആയത് കൊണ്ട് ഞാൻ പെട്ടന്ന് തിരിഞ്ഞു നടന്നു. പോലീസ് പ്ലാൻ ശരിയാവില്ല എന്ന് പെട്ടന്ന് എനിക്ക് തോന്നി.. അനിരുദ്ധ് എന്ന പേര് എനിക്ക് സമ്മാനിച്ച ഓർമ്മകളിൽ ഒരു ഒളിച്ചോട്ടം ഞാൻ വീണ്ടും കണ്ടു..

തിരികെ വീട്ടിൽ വന്നു അത്യാവശ്യം വേണ്ടത് എല്ലാം ബാഗിൽ കുത്തി നിറച്ചു വീട് പൂട്ടി ഇറങ്ങിയത് കഞ്ചാവിന്റെ ലഹരി തലയിൽ പിടിച്ചത് കൊണ്ടായിരുന്നില്ല. അത്രക്ക് ഉള്ള കിക്ക് ഒന്നും അത് തന്നില്ല. ഇതെന്റെ സ്വന്തം ദുഃഖങ്ങളുടെയും കുറ്റബോധത്തിന്റെയും ആകെത്തുക ആയ തീരുമാനം ആണ്.. അർജുൻ ഇനിയിവിടെ നിൽക്കുന്നില്ല...

പാറക്കുളത്തിൽ നിന്നും തിരികെ പോരുമ്പോ ഞാൻ എന്റെ ഒരു പഴയ സുഹൃത്തിനെ വിളിച്ചു. അവൻ ബാംഗ്ലൂർ ഉണ്ടായിരുന്നു. അടുത്ത വീക്ക്‌ യൂ എസ് പോകുമെന്ന് എന്നോട് പറഞ്ഞിരുന്നു. അവനൊപ്പം ഞാനും പോകും. എന്താണ് കാര്യം എന്ന് പറഞ്ഞില്ല എങ്കിലും നാട്ടിൽ നിന്ന് മാറുവാൻ ആണ് പ്ലാൻ എന്ന് പറഞ്ഞപ്പോ അവൻ എന്നെ അപ്പോൾ തന്നേ ബാംഗ്ലൂർ നു ക്ഷണിച്ചു.. അവിടേക്കാണ് ഇപ്പോൾ ഈ യാത്ര..

റെയിൽവെ സ്റ്റേഷനിൽ രാഹുൽ ഉണ്ടായിരുന്നു..

💬 Comments

View all comments