Chapter Title : റോക്കി 4 [സാത്യകി]
സെറ്റിൽ ആയി കഴിഞ്ഞു അച്ഛനെ അവിടേക്ക് വിളിക്കും. പ്രായം ആയില്ലേ ഇനി വിളിച്ചാൽ വാശി കളഞ്ഞു വന്നേക്കും..'
എല്ലാത്തിനെ കുറിച്ചും ഞാൻ ആലോചിച്ചിരുന്നു.. വെറുമൊരു എടുത്തുചാട്ടം മാത്രം അല്ല ഈ തീരുമാനം...
'വേറെ ആരോടും പറയുന്നില്ലേ..?
അവൻ ചോദിച്ചു
'വേറെ ആരോടും പറയാൻ പറ്റില്ല. ആഷി ഇവിടില്ല. പിന്നെ രേണു, കൃഷ്ണ, ശ്രുതി ഇവരോട് ഒക്കെ ഇത് പറഞ്ഞാൽ പോക്ക് നടക്കില്ല..'
ഞാൻ പറഞ്ഞു
'എന്നോട് പറഞ്ഞത് എനിക്ക് നിന്നെ തടയാൻ പറ്റില്ല എന്ന് കരുതിയത് കൊണ്ടാണോ..?
അവന്റെ ശബ്ദത്തിൽ ഒരു വേദന ഉണ്ടായിരുന്നു
'ഒരിക്കലും അല്ല. അങ്ങനെ അല്ല ഞാൻ ചിന്തിച്ചത്.. നിനക്ക് മാത്രെമേ എന്നെ മനസിലാക്കാൻ പറ്റൂ. അവരെല്ലാം അവരുടെ ഭാഗത്തു നിന്ന് മാത്രം ഇതെല്ലാം ചിന്തിക്കുള്ളൂ...'
അവൻ ഒന്നും പറയാതെ എഴുന്നേറ്റ് മാറി നിന്നു. ഞാൻ അവന്റെ അടുത്ത് പ്ലാറ്റ്ഫോമിൽ കയറി നിന്നു
'ദേ വണ്ടിയുടെ ചാവി... ഇനി അവനെ നീ എടുത്തോ.. നിന്റെ കയ്യിൽ ആകുമ്പോ അവൻ സേഫ് ആയിരിക്കും.. പിന്നെ ആഷിക്കോളിക്ക് ഓടിക്കാൻ കൊടുക്കരുത്.. മൈരൻ എണ്ണ അടിക്കില്ല..'
ഞാൻ ചിരിയോടെ ആണ് പറഞ്ഞത് എങ്കിലും എന്റെ ശബ്ദം ഇടറി.. രാഹുൽ പെട്ടന്ന് എന്നെ കെട്ടിപ്പിടിച്ചു.. പിരിയുന്നു എന്നത് അവനും ഉൾക്കൊണ്ടു. താല്പര്യം ഇല്ലാതെ ആണെങ്കിലും അവനാ ചാവി വാങ്ങി
'ഡാ... ഇഷാനിയെ ഒന്ന് കൂടി വിളിച്ചു നോക്കെടാ.. നിങ്ങൾ സംസാരിച്ചാൽ എല്ലാം തീരും..'
അവൻ വീണ്ടും അവളുടെ കാര്യം എടുത്തിട്ട്
'അവൾക്കിതിൽ ഒന്നും ചെയ്യാൻ ഇല്ലഡാ.. ഞാൻ അവളെ ഡിസേർവ് ചെയ്യുന്നില്ല.. ഇനിയിപ്പോ അവൾ എന്റെ കാര്യത്തിൽ ഇപ്പോൾ
💬 Comments
View all comments