Chapter Title : റോക്കി 4 [സാത്യകി]
തടി ആകാൻ പറ്റുള്ളൂ എന്ന് എനിക്ക് പണ്ടേ അറിയായിരുന്നു.. അവളെ മാത്രമേ ഞാൻ ആ കാര്യത്തിൽ പേടിച്ചിട്ടുള്ളു.. എന്തായാലും അത് ഇപ്പോൾ സത്യം ആയി..'
ഞാൻ ഇഷാനിയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് എന്നേക്കാൾ മുമ്പ് എനിക്ക് ചുറ്റും ഉള്ളവരാണ് മനസിലാക്കിയത് എന്ന് ഞാൻ ഓർത്തു.. അവളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി ഞാൻ അരികിൽ ഇരുന്ന ടീപ്പോയിൽ വച്ചു.. എന്നിട്ട് എന്റെ കൈ അവളുടെ കൈയ്ക്ക് മേലെ വച്ചു
'അവളോട് എനിക്ക് പ്രേമം ആണോന്ന് ആദ്യം മുതൽക്കേ തന്നെ എനിക്ക് ഡൌട്ട് ആയിരുന്നു.. അത് മാറിയത് ഇപ്പോൾ ആയിരുന്നു പക്ഷെ.. ആ കല്യാണ ആലോചന ഒക്കെ അവൾ ചുമ്മാ പറഞ്ഞു ഉണ്ടാക്കിയത് ആണ്.. പിന്നെ നീ കരുതുന്നത് പോലെ അവൾ നിന്നെക്കാൾ ബെറ്റർ ആയത് കൊണ്ട് ഞാൻ അവളെ ചൂസ് ചെയ്തത് ഒന്നും അല്ല.. അവളോട് എനിക്ക് ഒരു ഡിഫറെൻറ് ഇമോഷൻ ആയിരുന്നു.. അതാണ്...'
ഞാൻ അവളുടെ കയ്യുടെ മേലെ വച്ച കയ്യിൽ തിരികെ അവൾ മുറുകെ പിടിച്ചു. എന്റെ മുഖത്തേക്ക് അവൾ നോക്കി. കരഞ്ഞു കണ്ണ് കലങ്ങിയത് ശരിക്കും അറിയാം. എങ്കിലും അവൾ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു..
' അവൾ എന്നേക്കാൾ ബെറ്റർ ആണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട് അർജുൻ.. നീ എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ വേണ്ടി അങ്ങനെ അല്ല എന്നൊന്നും പറയണ്ട. എന്റെ സ്വഭാവത്തിന് നീ എന്നെ പ്രേമിക്കണം എന്ന് പറയുന്നത് ഒക്കെ കൂടുതൽ ആണ്. ശരിക്കും അവൾ തന്നെയാണ് നിനക്ക് ചേരുന്ന പെണ്ണ്..'
'നീ ഇങ്ങനെ സ്വയം കുറ്റപ്പെടുത്താതെ.. അവളോട്
💬 Comments
View all comments