0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.1K

എനിക്ക് ഇഷ്ടം ഉണ്ട്. സത്യം ആണ്. പക്ഷെ അത് കൊണ്ട് എനിക്ക് നിന്നോട് ഇഷ്ടം കുറവ് ഉണ്ടെന്നല്ല. ഇത്രയും ദിവസം ഞാൻ നിന്നെ എത്രത്തോളം മിസ്സ്‌ ചെയ്‌തെന്നോ..? എനിക്ക് നിന്നെയും നഷ്ടപ്പെടുത്താൻ കഴിയില്ല.. ഐ നീഡ് യൂ ആസ് മൈ ബെസ്റ്റ് ഫ്രണ്ട്.. '

ഞാൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു. വേദന മറയ്ക്കുന്ന ഒരു പൊട്ട ചിരി.

'നമുക്ക് രണ്ട് പേർക്കും ഫ്രണ്ട്സ് ആയി ഇരിക്കാൻ പറ്റില്ല അർജുൻ. ഫ്രണ്ട്സ് ആയി ഇരുന്നിട്ട് നമ്മൾ എന്ത് കാണിക്കാൻ ആണ്. എനിക്ക് അത് ഇമേജിൻ പോലും ചെയ്യാൻ കഴിയില്ല.. ഇനി നിന്റെ മുന്നോട്ടു ഉള്ള ലൈഫിൽ ഞാൻ നിന്നാൽ ശരിയാവില്ല..'

എന്റെ കൈ വിടുവിച്ചു പോകാൻ എന്നോണം ലച്ചു എഴുന്നേറ്റു.. ഞാൻ എഴുന്നേറ്റു വീണ്ടും അവളുടെ കയ്യിൽ പിടിച്ചു അവളെ നിർത്തി

'നിന്നോട് എന്ത് പറയണം.., എങ്ങനെ ആശ്വസിപ്പിക്കണം എന്നെനിക്ക് അറിയില്ല.. നീ എനിക്ക് ഇത്രയും നാൾ എന്തായിരുന്നു എന്ന് എനിക്ക് പറഞ്ഞു തരാനും അറിയില്ല.. ഇത്രയൊക്കെ നിന്നോട് ചെയ്തിട്ടും ഞാൻ എന്റെ ലൈഫിൽ നിന്നെ പിടിച്ചു നിർത്തുന്നത് എന്റെ സ്വാർത്ഥത കൊണ്ട് കൂടെ ആയിരിക്കും.. ഞാൻ സ്നേഹിച്ചത് അവളെ ആണ്.. പക്ഷെ.. പക്ഷെ.. നീയാണ് എന്നെ മനസിലാക്കിയിട്ടുള്ളത്..'

ഞാൻ കൈ പിടിച്ചു നിർത്തിയത് കൊണ്ട് ലച്ചു അവിടെ തന്നെ നിന്നു. എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് എന്റെ ചുളിഞ്ഞു പോയ കോളർ നേരെ ആക്കി തന്നു കൊണ്ട് അവൾ പറഞ്ഞു

'നീയെന്നെ ആശ്വസിപ്പിക്കുവൊന്നും വേണ്ട.. ഞാൻ ഇത് പ്രതീക്ഷിച്ചു തന്നെ ആണ് ഇവിടെ വന്നത്.. പിന്നെ

💬 Comments

View all comments