Chapter Title : റോക്കി 4 [സാത്യകി]
വന്നപ്പോൾ നിന്റെ അടുത്ത് അങ്ങനെ ഒന്നും അറിയാത്ത പോലെ പെരുമാറിയത് എന്റെ അവസാന ഹോപ്പ് മാത്രം ആയിരുന്നു. നീ ഇങ്ങനെ ഒക്കെയേ പറയൂ എന്ന് എനിക്ക് അറിയാമായിരുന്നു.. '
'നിനക്ക് വിഷമം ഉണ്ടോ..?
ഞാൻ എന്ത് ചോദ്യം ആണ് ചോദിച്ചത് എന്ന് എനിക്ക് തന്നെ അറിയില്ല.
'ഇല്ലെന്ന് പറഞ്ഞാൽ നീ വിശ്വസിക്കില്ലല്ലോ.. എനിക്ക് സങ്കടം ഉണ്ടെടാ... ബട്ട് ഐ വിൽ ബി ഓക്കേ.. ഞാൻ നാളെ ബാംഗ്ലൂർ പോകും. ടിക്കറ്റ് വരെ എടുത്തിരുന്നു.. നീ അഥവാ മൈൻഡ് മാറ്റിയിരുന്നേൽ മാത്രം അത് ക്യാൻസൽ ആയേനെ. ഇനിയിപ്പോ ബാംഗ്ലൂർ പോകാൻ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ.. അല്ലേ..?
അത് ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിൽ വീണ്ടും കണ്ണീർ ഉറഞ്ഞു കൂടുന്നത് ഞാൻ കണ്ടു
'നീ ഞാൻ കാരണം ഇങ്ങനെ എടിപിടി എന്ന് ഡിസിഷൻസ് എടുക്കാതെ.. നീ കുറച്ചു കഴിഞ്ഞു ഓക്കേ ആണ് അവിടെ പോണം എന്ന് തോന്നുമ്പോ പോയാൽ മതി.. '
ഞാൻ അവളെ ഉപദേശിക്കാൻ ശ്രമിച്ചു
'ഇത് ഞാൻ ശരിക്കും ആലോചിച്ച കാര്യം ആണെടാ. അല്ലേൽ തന്നെ അവിടെ കോഴ്സ് ചെയ്യണം എന്നാരുന്നല്ലോ എന്റെ ആഗ്രഹം.. നീ ഇവിടെ നിക്കുന്നത് കൊണ്ടാണ് ഞാൻ അങ്ങോട്ട് പോവാതെ മടി പിടിച്ചു നിന്നതും. ഇനിയിപ്പോ അതിന്റെ കാര്യം ഇല്ല.. നിന്നെ രണ്ട് തെറി പറഞ്ഞിട്ട് മനസ്സ് ഓക്കേ ആക്കി ഇവിടുന്ന് പോണം എന്നായിരുന്നു പ്ലാൻ..'
'എന്നിട്ട് പറയുന്നില്ലേ..?
ഞാൻ ചോദിച്ചു..
'ഇല്ല.. നിന്നോട് വഴക്ക് ഉണ്ടാക്കി എനിക്ക് ഇവിടുന്ന് പോകാൻ കഴിയില്ല.. എന്റെ എക്സ്കൾ ആയിട്ടേല്ലാം വഴക്ക് ഇട്ടു മാത്രമേ ഞാൻ
💬 Comments
View all comments