0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.1K

അതൊക്കെ നീ തന്നെ ഡീയാക്റ്റിവേറ്റ് ചെയ്തേരെ.. പിന്നെ.. പിന്നെ.. നമ്മുടെ രണ്ടാൾടെയും പിക്സ് ഉണ്ട് അതിൽ.. അത് നിനക്ക് കളയാണ്ട് ഇരിക്കാൻ പറ്റുമോ...? അതൂടെ ഇല്ലാണ്ട് ആയാൽ നമ്മൾ ഒരുമിച്ച് ഉണ്ടാരുന്നതൊക്കെ ഒരു സ്വപ്നം പോലെ ആയിപ്പോകും.. പ്ലീസ്... അതൊരിക്കലും കളയാതെ വയ്ക്കാൻ പറ്റ്വോ നിനക്ക്..'

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ മുത്ത് പോലെ കവിളിലേക്ക് ഒലിച്ചു ഇറങ്ങി.. എന്റെയും ഉള്ളിൽ സങ്കടത്തിന്റെ ഒരു പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു.. ഞാൻ അവളെ കെട്ടിപിടിച്ചു... അവൾ വീണ്ടും എന്റെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി

'അത്.... കളയല്ലേടാ.. പ്ലീസ്....'

എന്റെ നെഞ്ചിൽ മുഖം പൊത്തി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.. അവളെ കെട്ടിപിടിച്ചു കൊണ്ട് അതൊരിക്കലും ഞാൻ കളയില്ല എന്ന് ഞാൻ വാക്ക് കൊടുത്തു.. ഞങ്ങൾ രണ്ടും ഇത് രണ്ടാളുടെയും അവസാന നിമിഷങ്ങൾ ആണെന്ന് അറിഞ്ഞു.. അത് കണ്ണീരിൽ മാത്രം കരഞ്ഞു കളയാൻ ഞങ്ങൾക്ക് തോന്നിയില്ല.. അവൾ കണ്ണ് തുടച്ചു കൊണ്ട് എന്നോട് പറഞ്ഞു

'അവൾ ശരിക്കും ലക്കി ആണ്.. ഇത്ര നാളും അവൾ കുറെയൊക്കെ സഹിച്ചിട്ടുണ്ട്.. കുറെയൊക്കെ എന്റെ കയ്യിൽ നിന്ന്.. അതിന് ഞാൻ ഇത് വരെ ഒന്ന് അപ്പോളജൈസ് പോലും ചെയ്തിട്ടില്ല.. പക്ഷെ അതിനെല്ലാം ചേർത്ത് നിന്നെ അവൾക്ക് കിട്ടിയല്ലോ.. ഞാൻ നിന്നെ പൊക്കി അടിക്കുവൊന്നും അല്ല.. പക്ഷെ എന്റെ ലൈഫിൽ വന്നിട്ടുള്ള ഏറ്റവും ബെസ്റ്റ് പേഴ്സൺ ആയിരുന്നു നീ.. എന്നെ ഇത്രയും ഒന്നും ആരും മനസിലാക്കിയിട്ടില്ല... ശരിക്കും നിനക്ക് താങ്ക്സ് പറയണം.. എന്നെ സ്നേഹിച്ചതിനു, വഴക്ക് പറഞ്ഞതിന്, മോട്ടിവേറ്റ് ചെയ്തതിന്,

💬 Comments

View all comments