Chapter Title : റോക്കി 4 [സാത്യകി]
ഇടയ്ക്ക് രണ്ടെണ്ണം പൊട്ടിച്ചതിന്.. ഞാൻ ഇത്ര എങ്കിലും മാറിയത് നീ ഒരാൾ മാത്രം കൊണ്ടാണ്.. ഞാൻ നന്നാവണം.. എന്നെപ്പറ്റി എല്ലാവരും നല്ലത് പറയണം എന്നൊക്കെ നീയാണ് ഏറ്റവും ആഗ്രഹിച്ചിട്ടുള്ളത്.. താങ്ക്സ് ഡാ.. എല്ലാത്തിനും..'
വാതിലിന് അരികിൽ അവൾ യാത്ര പറയുന്നത് പോലെ നിന്നു..
' എനിക്ക് ഇതിന് മുമ്പ് ഉണ്ടായ റിലേഷൻ എല്ലാം സീരിയസ് റിലേഷൻ ആയിരുന്നു. ഞാൻ ആദ്യമായ് ഫൺ മൂഡിൽ തുടങ്ങിയ റിലേഷൻ ആയിരുന്നു നമ്മുടേത്.. എന്റെ സീരിയസ് റിലേഷൻ ഒക്കെ പൊളിഞ്ഞപ്പോൾ ഞാൻ ശരിക്കും വിഷമിച്ചിട്ടുണ്ട്.. പക്ഷെ അതൊന്നും അത്രയ്ക്കു സീരിയസോ അത്രയ്ക്ക് വലിയ വേദനയോ അല്ലായിരുന്നു എന്ന് എനിക്ക് ഇപ്പോളാണ് മനസിലായത്...'
അവസാനമായി എന്റെ അരികിലേക്ക് നടന്നു വന്നു എന്റെ കവിളിൽ ഒരുമ്മയും തന്നു ഇത് കൂടി പറഞ്ഞിട്ട് അവൾ എന്റെ വീടിന്റെ വാതിൽ കടന്നു പുറത്തേക്ക് പോയി..
' ഞാൻ ശരിക്കും സീരിയസ് ആയ ഒരേയൊരാൾ.. അത് നീ മാത്രം ആയിരുന്നു അർജൂ...'
അവൾ പോയിട്ടും അവൾ മുത്തം തന്ന എന്റെ കവിളിൽ ഞാൻ തൊട്ട് കൊണ്ട് നിന്നു. ഞാൻ അവളെക്കുറിച്ച് എന്തൊക്കെ ആണ് കരുതിയത് കുറച്ചു മുന്നേ. എന്നെ വിഷം തന്നു കൊല്ലുമെന്നും ആസിഡ് എറിയുമെന്നും ഒക്കെ.. എന്നാൽ അവൾ ചെയ്തത് ചങ്ക് പൊട്ടുന്ന വേദനയിലും എന്നെ ഹാപ്പി ആക്കാൻ സ്വയം മാറി തന്നു.. അവളെക്കുറിച്ച് അങ്ങനെ ഒക്കെ ചിന്തിച്ചതിൽ എനിക്ക് സ്വയം വെറുപ്പ് തോന്നി..
ഉള്ളിലെ സങ്കടം പിന്നെയും ഇരച്ചു കയറിയപ്പോൾ ഞാൻ ഷർട്ട് ഊരി നേരെ ഷവറിന്റെ ചോട്ടിൽ പോയി നിന്നു. ഷവറിൽ നിന്ന് സൂചി
💬 Comments
View all comments