0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 137.1K

പോലെ വെള്ളത്തുള്ളികൾ ദേഹത്തേക്ക് പതിച്ചു. ഞാൻ മുഖം ഉയർത്തി നിന്നപ്പോൾ വെള്ളം എന്റെ മുഖത്തേക്ക് ആഞ്ഞു പതിച്ചു. വെള്ളത്തിനൊപ്പം എന്റെ കണ്ണീരും മുഖത്ത് നിന്ന് താഴേക്ക് ഒഴുകി

ലച്ചു എന്നോട് യാത്ര പറഞ്ഞു ഇറങ്ങിയതിന് ശേഷം എനിക്ക് ഒന്നിലും ഒരു താല്പര്യം ഇല്ലാതെയായി.. വീട് വിട്ടു പുറത്തേക്ക് ഇറങ്ങുന്നത് തന്നെ ചുരുക്കം ആയി. വല്ലപ്പോഴും കോളേജിൽ പോകും. അതും പ്രാക്ടീസിന് മാത്രം.. ഇഷാനിയുടെ മുന്നിൽ നിന്നും പരമാവധി ഒഴിവാകാൻ ഞാൻ ശ്രമിച്ചു. രണ്ട് തവണ അവളെന്നെ കാണാൻ ഗ്രൗണ്ടിൽ വന്നപ്പോളും ഞാൻ അവൾ കാണാതെ മുങ്ങി.. അവളുടെ കോളുകൾക്കും ആൻസർ ചെയ്യാതെ ആയി. ജിമ്മിൽ പോക്ക് പദ്മയെ കാണുന്നത് കാരണം കുറച്ചു മുന്നേ നിർത്തിയത് കാരണം ആ വഴിയും അടഞ്ഞു.. മൊത്തത്തിൽ വീട്ടിൽ അടയിരിപ്പായി എന്റെ ദിനചര്യ

ഇതിനിടെ അത്ഭുതകരമാംവണ്ണം ഞങ്ങളുടെ ടീം സെമി ജയിച്ചു. ആദ്യമായ് ആണെന്ന് തോന്നുന്നു ഞങ്ങളുടെ കോളേജ് ടീം യൂണിവേഴ്സിറ്റി ഫുട്ബോൾ മാച്ചിൽ ഫൈനൽ കളിക്കാൻ പോകുന്നത്.. അതും ഞങ്ങളുടെ കോളേജിൽ വച്ചു.. കപ്പ് അടിക്കാൻ ഇതിലും മികച്ച അവസരം ഞങ്ങൾക്ക് കിട്ടാൻ പോണില്ല. ടീമിൽ ഞാനൊഴിച്ചു ബാക്കിയെല്ലാവരും മുടിഞ്ഞ ത്രില്ലിൽ ആയിരുന്നു. ജയിച്ചതിൽ സന്തോഷം ഉണ്ടെങ്കിലും എനിക്കെന്തോ പഴയ പോലെ ഹാപ്പി മോഡ് ഒന്നും വർക്ക്‌ ആകുന്നില്ല എന്ന് തോന്നി..

സെമി ജയിച്ചതിന്റെ പിറ്റേന്ന് ഹോളിഡേ ആയിരുന്നു. കുറെ ദിവസം ആയി ഫുഡ്‌ ഓർഡർ ചെയ്തു വരുത്തിച്ചത് കൊണ്ട് എനിക്ക് ആകെ മടുത്തു. അത് കൊണ്ട് ഇന്ന് എഴുന്നേറ്റ് ഇവിടെ തന്നെ എന്തെങ്കിലും ഉണ്ടാക്കാം എന്ന് കരുതി അടുക്കളയിൽ കയറി.

💬 Comments

View all comments